Connect with us

രാജ്യാന്തരം

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

Published

on

യു എ ഇയുടെ പുതിയ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായി അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനെ തിരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സിൽ യോഗമാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. 61കാരനായ ശൈഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദബിയുടെ 17ാമത്തെ ഭരണാധികാരിയുമാകും.

യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ശൈഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2004ലാണ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ് യാനെ യുഎഇ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 1961 മാര് ച്ച് 11ന് അല് ഐനിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. രാഷ്ട്രപിതാവും യു.എ.ഇ.യുടെ ആദ്യ പ്രസിഡന്റുമായിരുന്ന ശെെഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‍യാന്റെ മൂന്നാമത്തെ മകനാണ്. പിതാവിന്റെയും മാതാവ് ശെെ ഫാത്തിമ ബിൻത് മുബാറക്കിന്റെയും ശിക്ഷണത്തിലായിരുന്നു ബാല്യം. ശെെഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ ബിൻ സായിദ് ബിൻ ഖലീഫ ബിൻ ശഖ്ബൗത്ത് ബിൻ തിയാബ് ബിൻ ഇസ്സ ബിൻ നഹ്‍യാൻ ബിൻ ഫലാഹ് ബിൻ യാസ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ശെെഖ സലാമ ബിൻത് ഹംദാൻ അൽ നഹ്‍യാൻ ആണ് ഭാര്യ. നാല് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.

ശെെഖ് മുഹമ്മദ് 18 വയസ്സുവരെ അൽ ഐനിലെയും അബുദബിയിലെയും സ്കൂളുകളിൽ വിദ്യാഭ്യാസം നേടി. 1979-ൽ അദ്ദേഹം പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ ചേർന്നു. അവിടെ അദ്ദേഹം സെെനിക പരിശീലനം നേടി.

1979 ഏപ്രിലിൽ ബിരുദം നേടിയ ശേഷം ഷാർജയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിൽ ചേരാൻ യു.എ.ഇ.യിലേക്ക് മടങ്ങി. അമീരി ഗാർഡിലെ ഓഫീസർ, യു.എ.ഇ എയര്ഫോഴ്സിലെ പൈലറ്റ് തുടങ്ങി യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ഡര് വരെയുള്ള നിരവധി റോളുകളിൽ അദ്ദേഹം സേവനമനുഷ്ടിച്ചു.

അന്തരിച്ച ശെെഖ് സായിദിന്റെയും അന്തരിച്ച ശെെഖ് ഖലീഫയുടെയും നിർദ്ദേശപ്രകാരം, തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷികൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യു എ ഇ സായുധ സേനയെ വികസിപ്പിക്കാൻ ശെെഖ് മുഹമ്മദ് ശ്രമങ്ങൾ നടത്തി. ശെെഖ് മുഹമ്മദിന്റെ നേരിട്ടുള്ള മാർഗനിർദേശവും നേതൃത്വവും യു എ ഇ സായുധ സേനയെ പല അന്താരാഷ്ട്ര സൈനിക സംഘടനകളും അസൂയയോടെ കാണുന്ന പ്രമുഖ സ്ഥാപനമായി മാറ്റി.

അബുദബി എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മികച്ച അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി അവയെ പരിപോഷിപ്പിക്കാനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടയാളാണ് ശെെഖ് മുഹമ്മദ്. ശെെഖ് മുഹമ്മദ് അബുദബി വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാനായി ചുമതലയേറ്റതു മുതൽ, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും തിങ്ക് ടാങ്കുകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ അക്ഷീണം പ്രയത്നിച്ചു.

വെള്ളിയാഴ്ച വെെകീട്ടാണ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായിരുന്ന ശെെഖ് ഖലീഫ ബിൻ സായിദ് അല നഹ്‍യാൻ വിടവാങ്ങിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം38 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version