Connect with us

ദേശീയം

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെ യാത്രാനുമതി നല്‍കി യു എ ഇ

Published

on

air india 2

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിന്‍വലിച്ചു. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള ആദ്യത്തെ വിമാനം വെള്ളിയാഴ്ച രാവിലെ ഗോവ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യാത്രാവിലക്ക് പിന്‍വലിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും നിരുപാധികം യു എ ഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യു എ ഇയിലെ സ്ഥിരതാമസക്കാര്‍ക്കും മാത്രമേ നിലവില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ എന്നാണ് ഇന്‍ഡിഗോ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

യു എ ഇയിലേക്ക് മൂന്ന് വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ പ്രഖ്യാപിച്ചു. ഈ മാസം ഒന്‍പതാം തീയതിയും പത്താം തീയതിയുമായി രണ്ടു വിമാനങ്ങള്‍ ദില്ലിയില്‍ നിന്ന് ദുബായിയിലേക്ക് പറക്കും. യാത്രികര്‍ക്കായി യു എ ഇ നിഷ്കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) പുറത്തുവിട്ടു. യു എ ഇയില്‍ താമസത്തിന് അനുമതിയുള്ളവര്‍ക്കും കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്കും അവരില്‍ തന്നെ രണ്ടാം ഡോസ് സ്വീകരിച്ച്‌ 14 ദിവസം പിന്നിട്ടവര്‍ക്കുമാണ് യാത്രാനുമതി എന്ന് യു എ ഇ നിഷ്കര്‍ഷിക്കുന്നു.

അബുദാബിയില്‍ എത്തുന്ന യാത്രക്കാരെല്ലാം പത്തു ദിവസത്തെ നിര്‍ബന്ധിത സമ്ബര്‍ക്ക വിലക്കില്‍ കഴിയണം. അതുകൂടാതെ, വിമാനത്താവളത്തിലെ അധികൃതര്‍ നല്‍കുന്ന മെഡിക്കലി അപ്രൂവ്ഡ് ട്രാക്കിങ് റിസ്റ്റ്ബാന്‍ഡ് സമ്ബര്‍ക്കവിലക്കില്‍ കഴിയുന്ന ദിവസങ്ങളില്‍ ഉടനീളം യാത്രക്കാര്‍ ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും യു എ ഇ നല്‍കുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് കൂടി യു എ ഇ ഇപ്പോള്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വാണിജ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം തുടര്‍ന്നും നിര്‍ത്തിവെയ്ക്കും.

മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദില്ലി ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരം, ഈ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയില്‍ എത്തുന്ന യാത്രികര്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം സമര്‍പ്പിക്കേണ്ട ആവശ്യമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version