കേരളം
കോട്ടയത്ത് നാലാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേരെ കാണാതായി
![children missing 1 768x421.jpg](https://citizenkerala.com/wp-content/uploads/2024/03/children-missing-1-768x421-1.jpg)
കോട്ടയം കൂട്ടിക്കലിൽ സ്കൂളില്‍ പോയ കുട്ടികളെ കാണാതായി. രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല.
ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!