കേരളം
തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു
പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.
ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതെന്ന് മനസിലാക്കിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം കാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കരുതിയത്. തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ മകന്‍ കുറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്. തുകലശേരി സ്വദേശി തോമസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിയത്.
എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റെന്തങ്കിലും കാരണത്താല്‍ കാറിന് തീപിടിച്ചതോണോയെന്നും പൊലീസ് അന്വേഷിക്കുന്നു.