Connect with us

കേരളം

വെള്ളികുളങ്ങരയിലെ കുട്ടികളുടെ മരണം ; എട്ടുവയസുകാരന്റെ മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം

750px × 375px 2024 03 10T161646.591

തൃശൂര്‍ വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായി, ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ അരുണ്‍ കുമാറിന്റെ (8) മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം. സജിക്കുട്ടന്റെ (15) മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്നും പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ ഊരിലേക്ക് കൊണ്ടുപോയി.

വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെയാണ് രണ്ടു കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കുട്ടികളെ കണ്ടെത്തുന്നതിന് ഏഴു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ്് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളുടെ മരണകാരണം വ്യക്തമല്ല. ഉച്ചയ്ക്ക് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വൈകീട്ടോടെ മാത്രമേ പുറത്തുവരികയുള്ളൂ. കൂടാതെ ആന്തരികാവയവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടുന്നതോടെയാണ് മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Also Read:  വന്യമൃഗ ശല്യം: കേരളവും കര്‍ണാടകയും അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പുവെച്ചു

വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയതിനിടെ മരത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ കാണാതായി അഞ്ച് ദിസത്തിന് ശേഷമാണ് പൊലീസിന് പരാതി ലഭിക്കുന്നത്. രണ്ടു കുട്ടികളും ബന്ധുക്കളുടെ വീട്ടില്‍ പോകുറുണ്ട് അങ്ങനെ പോയതായിരിക്കാമെന്നായിരുന്നു കുടുംബം ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞും മടങ്ങി എത്താതിരുന്നതോടെയാണ് കുടുംബം പൊലീസിനെ വിവരം അറിയിച്ചത്.

Also Read:  പോല്‍ ആപ്പ് : ഇനി പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഞൊടിയിടയില്‍ പരാതി നല്‍കാം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം22 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം22 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ