Connect with us

ദേശീയം

കൊവിഡ് കാലത്ത് രാജ്യത്ത് മാത്രം 2800 കോടി രൂപയുടെ വില്‍പ്പന നേടി രണ്ട് മരുന്നുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ റെംഡെസിവര്‍, ഫാവിപിരാവിര്‍ എന്നീ മരുന്നുകള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 മാസത്തിനിടെ 2800 കോടി രൂപയുടെ വില്‍പ്പനയാണ് ഈ രണ്ട് മരുന്നുകള്‍ക്കും ഉണ്ടായത്. 25 കോടി ഗുളികകള്‍ ഇന്ത്യക്കാര്‍ വാങ്ങിയതായി ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

കൊവിഡ് പ്രതിരോധത്തിന് വേണ്ടിയായിരുന്നു ഈ മരുന്നുകളും ഉപയോഗിച്ച്‌ തുടങ്ങിയത്. കൊവിഡ് കാലത്ത് റെംഡെസിവിര്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന പരീക്ഷണാത്മക മരുന്നുകളിലൊന്നായി മാറി, ഇത് ഇന്ത്യയുടെ ചികിത്സാ പ്രോട്ടോക്കോളിന്റെ ഭാഗവുമാണ്.

യുഎസ് ആസ്ഥാനമായുള്ള ഫാര്‍മ റിസര്‍ച്ച്‌ കമ്പനിയായ ഐക്യുവിഐഎ യുടെ ഡാറ്റ പ്രകാരം, ഇന്ത്യയില്‍ 52 ലക്ഷം കുപ്പികള്‍ റെംഡെസിവിര്‍ ഇഞ്ചക്ഷനും 1.5 കോടി ഫേവിപിരാവിര്‍ സ്ട്രിപ്പുകളും വില്‍പ്പന നടത്തിയെന്നാണ് കണക്കുകള്‍.2020 ആഗസ്റ്റില്‍, ഈ വിഭാഗം 1,082 കോടി രൂപയുടെ വരുമാനം നേടി, അത് 2021 ഓഗസ്റ്റില്‍ 3,601 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍, റെംഡെസിവിറിന്റെ വില്‍പ്പന 23 മടങ്ങ് വര്‍ദ്ധിച്ചു അല്ലെങ്കില്‍ 2000 ശതമാനത്തിലധികം വര്‍ദ്ധിച്ചു.

അതായത് 61 കോടിയില്‍ നിന്ന് 1413 കോടി രൂപയായി ഉയര്‍ന്നു. അതുപോലെ, ഫാവിപിരാവിറിന്റെ വില്‍പ്പന 8 മടങ്ങ് വര്‍ദ്ധിച്ചു അല്ലെങ്കില്‍ 700 ശതമാനം വര്‍ദ്ധിച്ചു. അതായത് 148 കോടിയില്‍ നിന്ന് 1,185 കോടി രൂപയായി ഉയര്‍ന്നു. ദേശീയ മാദ്ധ്യമങ്ങളാണ് മരുന്നുകളുടെ വില്‍പ്പന സംബന്ധിച്ച്‌ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version