കേരളം
പരിശോധനകൾ ശക്തമാക്കി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ്
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. പി.കെ മധു IPS -ന്റെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കി.
ജൂൺ 5 മുതൽ ലോക് ഡൗൺ കൂടുതൽ ശക്തമാക്കിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ ജില്ലയിൽ ഈ സമയം വരെ 1823 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും 885 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 1443 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ളതും 7806 പേർക്ക് പിഴ ചുമത്തിയിട്ടുള്ളതുമാണ്. ക്വാറന്റെൻ ലംഘിച്ചതിലേയ്ക്ക് 34 കേസ്സുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിൽ ജൂൺ 5 ശനിയാഴ്ച മാത്രം 1378 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും 718 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 1108 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ളതും 5271 പേർക്കെതിരെ പിഴ ചുമത്തിയിട്ടുള്ളതുമാണ്.
കേരളത്തിലെ തന്നെ വലിയ സംഖ്യയാണ് ഇത്. ഇത്തരം നടപടികളിലൂടെ തിരുവനന്തപുരം റൂറൽ ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയുവാനും TPR നിരക്ക് കുറയ്ക്കുവാനും സാധിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.