കേരളം
തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്
തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് ബസ് അപകടം. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതര പരുക്കില്ല.
പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement