Connect with us

ദേശീയം

മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപിമാർ; ലോക്‌സഭയിലെ അനിശ്ചിതകാല സസ്പെൻഷൻ പിൻവലിച്ചു

Untitled design 2024 01 12T213930.604

ലോക്‌സഭയിൽ നിന്ന് സ്പീക്കർ അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്ത മൂന്ന് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞതോടെയാണ് മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. പാർലമെൻറ് സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധം ഉയർത്തി ലോക്സഭയിൽ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്. അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലായിരുന്നു സംഭവം. കോൺഗ്രസ് എംപിമാരായ കെ ജയകുമാർ, അബ്ദുൾ ഖലീൽ, വിജയകുമാർ വിജയവസന്ത് എന്നീ എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഈ മൂന്ന് പേരുടെയും സസ്പെൻഷൻ പിന്നീട് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു.

മൂന്ന് എംപിമാരും പ്രിവിലേജ് കമ്മിറ്റിയുടെ സിറ്റിങിൽ ഹാജരായി മാപ്പ് പറഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിക്കുന്നത്. രാജ്യസഭയില്‍ 11 പേരെയും സമാനമായ രീതിയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭ പ്രിവിലേജ് കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. മറ്റ് എംപിമാരെ ശൈത്യകാല സമ്മേളന കാലയളവിലേക്ക് മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം16 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം17 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം19 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം20 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version