Connect with us

ദേശീയം

ജഡ്​ജിമാര്‍ ഭീഷണിമുനയില്‍; സി.ബി.ഐയ്ക്കും ഐ.ബിയ്ക്കും പൊലീസിനുമെതിരെ വിമർശനവുമായി സുപ്രീം കോടതി

1593687950 RAAgrY SupremeCourtofIndia

ഗുണ്ടാനേതാക്കളും​ നേതാക്കളും പ്രതികളായ കേസുകളുള്‍പെ​ടെ പരിഗണിക്കുന്ന ജഡ്​ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, ഐ.ബി, പൊലീസ്​ വിഭാഗങ്ങളുടെ അനാസ്​ഥ കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകള്‍ പരിഗണിക്കുമ്പോള്‍ അനുകൂല വിധിയല്ലെങ്കില്‍ അവര്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങുന്നു. രാജ്യത്ത്​ ഇത്​ പുതിയ പ്രവണതയാണ്​. ജഡ്​്​ജിമാര്‍ക്ക്​ പരാതി പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ്​ സൃഷ്​ടിക്കപ്പെടുന്നത്​.

ജഡ്​ജിമാര്‍ ജില്ലാ ജഡ്​ജിക്കും ഹൈക്കോടതി, സുപ്രീം കോടതി ചീഫ്​ ജസ്റ്റീസുമാര്‍ക്കും പരാതി നല്‍കുകയും അത്​ പൊലീസിനോ സി.ബി.ഐക്കോ​ കൈമാറുകയും ചെയ്​താല്‍ അവര്‍ പ്രതികരിക്കുന്നില്ല. അത്​ മുന്‍ഗണന വിഷയമായി അവര്‍ക്ക്​ തോന്നുന്നില്ല.

ഐ.ബിയും സി.ബി.ഐയും പൊലീസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ്​ ഇത്​ പറയുന്നതെന്നും സുപ്രീം കോടതി ചീഫ്​ ജസ്റ്റീസ്​ എന്‍.വി രമണ പറഞ്ഞു. വിഷയത്തില്‍ സംവിധാനത്തിന്​ രൂപം നല്‍കാന്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന്‍റെ സഹായം ​തേടി. ഝാര്‍ഖണ്ഡില്‍ അടുത്തിടെ ജില്ലാ ജഡ്​ജിയെ വാഹനം ഇടിപ്പിച്ച്‌​ കൊലപ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version