ആരോഗ്യം
മുട്ട കഴിക്കാൻ പറ്റാത്തവർക്ക് പ്രോട്ടീൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
പച്ചക്കറികൾക്ക് പല തരത്തിലുള്ള ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ വിദഗ്ധരും നിർദേശങ്ങൾ നൽകുന്നത് പതിവാണ്. ശരീരത്തിന് ധാരാളം പോഷകങ്ങളും ധാതുക്കളും ലഭിക്കാൻ പച്ചക്കറികൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇറച്ചിയും മീനുമൊക്കെ ഇഷ്ടപ്പെടുന്നവർ പൊതുവെ പച്ചക്കറികൾ അധികമങ്ങനെ കഴിക്കാറില്ല. പക്ഷെ പച്ചക്കറികൾ പാടെ ഉപേക്ഷിക്കാതിരിക്കേണ്ടതും ഏറെ പ്രധാനമാണ്. ശരീരത്തിലെ എല്ലാ കോശങ്ങളുടെയും അവശ്യ ഘടകമാണ് പ്രോട്ടീൻ. ടിഷ്യൂകൾ നിർമ്മിക്കാനും നന്നാക്കാനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. എല്ലുകൾ, പേശികൾ, ചർമ്മം, രക്തം എന്നിവയുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ആവശ്യമാണ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള കേമനാണ് ചീരയെന്ന് തന്നെ പറയാം. പച്ചക്കറികളുടെ കൂട്ടത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ് ചീര. വെള്ള ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകാറുണ്ട്. . വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫലപ്രദമായ പ്രതിരോധശേഷി നിലനിർത്താനും കാഴ്ചയെ സംരക്ഷിക്കാനും ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
കൊഴുപ്പും കുറവുള്ളതും എന്നാൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതുമാണ് ബ്രോക്കോളി. ആരോഗ്യത്തെ പോഷിപ്പിക്കുന്ന വൈറ്റമിനുകൾ, ധാതുക്കളും, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്രോക്കോളി. ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ, സി എന്നിവയെല്ലാം ബ്രോക്കോളിയിൽ കാണപ്പെടുന്നു. ക്യാൻസറിനെ പ്രതിരോധിക്കാൻ പ്രദർശിപ്പിച്ചിട്ടുള്ള ഗ്ലൂക്കോസിനോലേറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
പൊതുവെ വെജിറ്റേറിയൻക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് കോളിഫ്ലവർ. ധാരാളം പ്രോട്ടീൻ അടങ്ങിയതാണ് കോളിഫ്ലവർ. മലയാളികൾ പലപ്പോഴും വ്യത്യസ്തമായ പല പരീക്ഷണങ്ങളും ഈ പച്ചക്കറിയിൽ നടത്താറുണ്ട്. പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിനുകൾ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ആവശ്യമായ ഘടകങ്ങളാണ്.
പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെട്ടതാണ് ചോളം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ചോളം എന്ന് തന്നെ പറായം. ആരോഗ്യപരമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ചോളം സഹായിക്കാറുണ്ട്. വിളർച്ച് കുറയ്ക്കാനും അതുപോലെ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകാനും ഏറെ നല്ലതാണ് ചോളം.
സ്വീറ്റ് കോൺ, ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയ്ക്ക് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലെ നാരുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടനായ ഈ ധാന്യം പുതിയ കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു.
പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പീസ്. ഇവയ്ക്ക് കൊഴുപ്പും കൊളസ്ട്രോളും വളരെയധികം കുറവാണ്. മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും കടല, പയർ വർഗങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറിലെ അർബുദം തടയാൻ സഹായിക്കുന്ന കൗമെസ്ട്രോൾ പോലുള്ള ഫൈറ്റോ ന്യൂട്രിയന്റുകളും ഇവയിൽ ഉൾപ്പെടുന്നു. കറികളിലും സാലഡുകളിലും മറ്റ് വിഭവങ്ങളിലും പീസ് ചേർക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.