കേരളം
പോലിസ് ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം
സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പോലിസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല.
വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി. പോലിസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി.
സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം.
പക്ഷെ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ചുവര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.
ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിഗഗ്ദര്‍ ചൂണ്ടികാണിക്കുന്നു. മുഖ്യധാര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ പരാതിയുള്ളവര്‍ക്ക് നല്കാന് സംവിധാനങ്ങള്‍ നിലവിലുണ്ട്.
അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. അതും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നയാള്‍ക്ക് മാത്രമാണ് നിയമ നടപടി സ്വീകരിക്കാനാവുക. അപകീര്‍ത്തി വാര്‍ത്തയാണെന്ന് ബോധ്യപ്പെട്ടാല്‍ കേസെടുക്കാന്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കുന്നത്.
പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കു വേണെങ്കിലും മാധ്യമത്തിനോ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയോ ഏതു പോലിസ് സ്റ്റേഷനിലും പരാതി നല്‍കാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലിസിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യാം