Connect with us

കേരളം

കടുപ്പിച്ച് മേയർ, ’20 എണ്ണം ഉടൻ വാങ്ങും’, കഴിഞ്ഞില്ല! ഇലക്ട്രിക് ബസിൽ വമ്പൻ പ്ലാനുകളുണ്ട് തലസ്ഥാനത്ത്

Screenshot 2024 01 19 185643

തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മേയർ വ്യക്തമാക്കി. ഇലക്ട്രിക് ബസ് വിജയകരമെന്നും തലസ്ഥാന ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങാനുള്ള നടപടികൾ പൂർത്തിയായെന്നും മേയർ വിശദീകരിച്ചു.

മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാൻ വിവിധ നടപടികൾ നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കാർബൺ ന്യൂട്രൽ നയം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ നഗരസഭ 60 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി #KSRTC ക്ക് വാങ്ങി നൽകി. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമെന്ന നിലയിൽ 20 ഇലട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ട്.

Also Read:  ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്നത് വ്യാജ പ്രചരണം; കേസെടുത്ത് കേരള പൊലീസ്, 24 മണിക്കൂറും നിരീക്ഷണം
തിരുവനന്തപുരം നഗരസഭയും World Resource Institute India (WRII) Mumbai യും സംയുക്തമായി നടപ്പാക്കുന്ന net zero carbon and resilient building എന്ന പദ്ധതി നഗര പരിധിയിലുള്ള പ്രദേശങ്ങളിൽ വിവിധ Stake holder മാരെ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ആഗോള താപനത്തിനെ സ്വാധീനിക്കുന്ന കെട്ടിടങ്ങൾ, ഗതാഗതം, വ്യവസായം, ഊർജ്ജം, കൃഷി, വനം എന്നിങ്ങനെ വിവിധ മേഖലകൾ ഉണ്ട്.  ഇവയിൽ കെട്ടിട നിർമ്മാണ മേഖലയിലാണ് green house gas (40%) ഏറ്റവും കൂടുതലായി പുറപ്പെടുവിക്കുന്നത്എന്നാണ് പഠനങ്ങൾ പറയുന്നത്. ആയതിനാൽ കെട്ടിട നിർമ്മാണ മേഖലയിൽ green house gas പുറന്തള്ളുന്നത് ഏതൊക്കെ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നുള്ളതാണ് net zero carbon and resilient building – City Action Plan വഴി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.
തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും. നമ്മുടെ നഗരത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതികളെ വിജയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം21 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ