Connect with us

കേരളം

പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ ഉത്തരവിൽ ഇടപെട്ട് ഹൈക്കോടതി

Published

on

Screenshot 2023 09 13 175510

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ ഉത്തരവിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. കേസിൽ
ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക് തുറക്കാൻ‌ മാത്രമാണ് അനുമതി എന്ന് സർക്കാർ വ്യക്തമാക്കി. പിവി അൻവർ അടക്കം 12 എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കും

പാർക്ക് തുറന്നു കൊടുത്ത നടപടിയിൽ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാനങ്ങൾ പൊളിക്കണമെന്നുമാണ് ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി വി രാജൻ ആണ് ഹർജിക്കാരൻ. സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നതെന്നും സർക്കാറിന്റെ കീഴിൽ നിരവധി ഏജൻസികളുള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ പഠിക്കാൻ ഏൽപ്പിച്ചതെന്നും ഹർജിക്കാരൻ വിമർശിക്കുന്നു. കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഇന്ന് പരിഗണിക്കും.

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് പൊതുജന ജീവന് ഭീഷണിയാണെന്നാണ് ഹർജിക്കാരൻ പറയുന്നത്. 2018ൽ മണ്ണിടിച്ചലടക്കം ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട പാർക്ക് വീണ്ടും തുറക്കാൻ അനുമതി നൽകിയത് വിദഗ്ധ പഠനമില്ലാതെയാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ പാർക്കിന്‍റെ സ്ഥിരത അടക്കം പഠിക്കാൻ ഏജൻസി ഉണ്ടെന്നിരിക്കെ, സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നത്.

Also Read:  ‘കേരളത്തില്‍ ഒരു ധൂര്‍ത്തും നടക്കുന്നില്ല’; നിയമസഭയില്‍ കെ എന്‍ ബാലഗോപാല്‍; കേന്ദ്രത്തിനെതിരെയും വിമര്‍ശനം

ജില്ലാ കളക്ടറും പഞ്ചായത്തും നേരത്തെ നൽകിയ സ്റ്റോപ് മെമ്മോയിലെ ആശങ്കകളൊന്നും പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവ്. അൻവറിന്‍റെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം. പാർക്കിൽ നിരവധി അനധികൃത നിർമ്മാണം നടന്നിട്ടുണ്ട്. ഇതിന്‍റേതടക്കമുള്ള സ്ഥിരത പരിശോധിക്കാനും അനധികൃത നിർമ്മാണം പൊളിക്കാനും നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജിയിൽ വിധിവരുന്നത് വരെ പൊതുജന സുരക്ഷ മുൻനിർത്തി പാർക്ക് തുറക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹ‍ജിക്കാരനായ ടിവി രാജൻ ആവശ്യപ്പെട്ടിടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി.

Also Read:  ഗുണ്ടാ ആക്ട് പ്രകാരം ആകാശ് തില്ലങ്കേരി അറസ്റ്റില്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240522 124517.jpg 20240522 124517.jpg
കേരളം5 hours ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

Mohanlal emburan.jpg Mohanlal emburan.jpg
കേരളം1 day ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം1 day ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം4 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ