Connect with us

പ്രവാസി വാർത്തകൾ

പെരുന്നാൾ അവധി 10 ദിവസം നീളും; ബാങ്കുകളുടെ റമദാൻ സമയക്രമം പ്രഖ്യാപിച്ച് സൗദി

Published

on

Screenshot 2024 02 18 191332

സൗദി അറേബ്യയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്‌സ്‌ചേഞ്ച് സെൻററുകളുടെയും സമയക്രമം സൗദി സെൻട്രൽ ബാങ്കാണ് നിശ്ചയിച്ചത്. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളുടെയും പേയ്‌മെൻറ് കമ്പനികളുടെയും പ്രവർത്തന സമയം വ്യത്യസ്തമാണ്.

രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടു നിൽകുന്നതാണ്. ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും.

ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്‌സ്‌ചേഞ്ച് സെൻററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം11 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം23 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version