Connect with us

പ്രവാസി വാർത്തകൾ

സൗദിയിലെ തീപിടിത്തം; മരിച്ചവരില്‍ പ്രവാസി മലയാളിയും

Published

on

images 15.jpeg

സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രവാസി മലയാളിയും. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്.

തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്.

കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ താമസിച്ചവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ പത്തോളം അഗ്നിശമനസേനാ സംഘങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 mins ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം12 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം15 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം18 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം18 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം18 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം21 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം22 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം22 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം1 day ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version