Connect with us

ദേശീയം

വോട്ടിങ് യന്ത്രം സംബന്ധിച്ച ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെ കൂടുതല്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്

Published

on

Screenshot 2023 12 31 150929

വോട്ടിങ് യന്ത്രം സംബന്ധിച്ച ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെ കൂടുതല്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്.മുൻപ് 39 ചോദ്യങ്ങള്‍ക്കാണ് വെബ്സൈറ്റില്‍ മറുപടി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 76 ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്സൈറ്റില്‍ മറുപടിയുണ്ട്. വോട്ടിങ് യന്ത്രത്തിലെ മൈക്രോ കണ്‍ട്രോളറുകള്‍ ഉന്നത സുരക്ഷയിലാണ് നിർമിക്കുന്നതെന്നും ഭാരത് ഇലക്ട്രോണിക്സിന്‍റെയും ഇലക്ര്ടോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും സഹായം മാത്രമേ ഇതിനുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിദേശത്തെയോ ഇന്ത്യയിലെയും മറ്റൊരു ഏജൻസിയുടെയും സേവനം ഇതിന് ഉപയോഗിക്കുന്നില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

വിവിപാറ്റുകളില്‍ ഉള്ലത് രണ്ട് തരത്തിലുള്ള മെമ്മറികള്‍ മാത്രമാണ് ഉള്ളത്. ഒന്നില്‍ ഒരു തവണ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്ന മൈക്രോകൺട്രോളറുകൾക്കായി നിർദ്ദേശങ്ങൾ സൂക്ഷിക്കുന്പോള്‍ മറ്റൊന്നില്‍ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ ലോഡുചെയ്യുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ജർമ്മനിയില്‍ വോട്ടിങ് യന്ത്രം നിരോധിച്ച സാഹചര്യമല്ല ഇന്ത്യയിലേത്. സുപ്രീംകോടതിയും ഹൈക്കോടതികളം പല തവണ വോട്ടിങ് യന്ത്രത്തില്‍ വിശ്വാസം രേഖപ്പെടുത്തിയെന്നും കമ്മീഷൻ ചോദ്യത്തിന് മറുപടി നല്‍കുന്നു. വോട്ടിങ് യന്ത്രം മൊബൈല്‍ ഫോണുകളോ ബ്ലൂടൂത്ത് ഉപകരണങ്ങളോ ഉപയോഗിച്ച് നിയന്ത്രിക്കാമെന്ന ആരോപണം കമ്മീഷൻ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി തള്ളുന്നു.

ഇരുപത് ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ കാണാതായെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചും കമ്മീഷന്‍ മറുപടി നല്‍കുന്നുണ്ട്. വിഷയം കോടതിയുടെ പരിധിയില്‍ ആണെന്നും പ്രത്യേക ഉദ്ദേശ വെച്ചുള്ള വളച്ചൊടിച്ച റിപ്പോര്‍ട്ടുകളായിരുന്നു അതെന്നുമാണ് കമ്മീഷൻ നിലപാട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം18 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version