Connect with us

കേരളം

പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ

Screenshot 2023 11 03 155647

പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ എന്ന യുവാവിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

തൃത്താല പോലീസും പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നൽകിയത്.

ഇന്നലെ പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.

Also Read:  ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസ് ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തിരുന്നു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പട്ടാമ്പി കൊലപാതകം: കൊല്ലാൻ ശ്രമിച്ചത് ഉറ്റസുഹൃത്തെന്ന് യുവാവിന്റെ മരണമൊഴി; കൊടലൂർ സ്വദേശി കസ്റ്റഡിയിൽ

Also Read:  ദീപാവലി സ്പെഷ്യല്‍: ബംഗളൂരുവിലേക്കും മൈസൂരിലേക്കും അധിക സര്‍വ്വീസുകള്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240624 101651.jpg 20240624 101651.jpg
കേരളം11 hours ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

kozhikode unesco.webp kozhikode unesco.webp
കേരളം12 hours ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

mvd cheking.jpeg mvd cheking.jpeg
കേരളം1 day ago

സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

divya hug.webp divya hug.webp
കേരളം1 day ago

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് ഡോ. ദിവ്യ എസ് അയ്യർ; വൈറലായി ചിത്രം

Screenshot 20240623 123926 Gallery.jpg Screenshot 20240623 123926 Gallery.jpg
കേരളം1 day ago

കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്, അപകടകാരണം അമിത വേഗം

20240623 082226.jpg 20240623 082226.jpg
കേരളം2 days ago

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

o r kelu cpi.jpg o r kelu cpi.jpg
കേരളം2 days ago

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

supplyco crisis.jpeg supplyco crisis.jpeg
കേരളം2 days ago

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; സബ്സിഡി സാധനങ്ങൾ ഉൾപ്പടെ കിട്ടാനില്ല

guruvayoor temple .jpeg guruvayoor temple .jpeg
കേരളം2 days ago

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

20240617 100057.jpg 20240617 100057.jpg
കേരളം1 week ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

വിനോദം

പ്രവാസി വാർത്തകൾ