Connect with us

ദേശീയം

‘യുക്രൈന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തണം; പുടിനേയും ഫോണില്‍ വിളിച്ച് മോദി

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണില്‍ വിളിച്ചപ്പോഴാണ് പുടിന്റെ വാഗ്ദാനം. സംഭാഷണം 50 മിനുട്ടോളം നീണ്ടു നിന്നു. യുക്രൈനിലെ സാഹചര്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുക്രൈനുമായി നടക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുടിൻ മോദിയുമായി പങ്കുവച്ചു.

വെടിനിർത്തലിനു മോദി പിന്തുണ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിന് യുക്രൈൻ – റഷ്യ പ്രസിഡന്റുമാർ നേരിട്ടു ചർച്ച നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുമായും ചർച്ച നടത്തിയത്. ഇതു മൂന്നാം തവണയാണ് പുടിനുമായി നരേന്ദ്രമോദി ചർച്ച നടത്തുന്നത്. നേരത്തെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.

കിഴക്കൻ യുക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന എഴുനൂറിലേറെ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്. യുക്രൈനിലുള്ള ഇന്ത്യക്കാർ പേരും മൊബൈൽ നമ്പരും ഇ-മെയിലും നിലവിലെ വിലാസവും പാസ്പോർട്ട് വിവരങ്ങളും ഓൺലൈൻ വഴി കൈമാറാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കണ്ടെത്താനാണിത്.

ഹർകീവിനു സമീപമുള്ള പെസോച്ചിനിൽ കുടുങ്ങിയ ആയിരത്തോളം പേരെ ഘട്ടംഘട്ടമായി ബസുകളിൽ യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിലേക്കെത്തിച്ചു. അതേസമയം, ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിൽ സുമിയിൽ നിന്നുള്ള ഒഴിപ്പിക്കൽ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version