വീണ്ടും അന്താരാഷ്ട്ര തലത്തില്‍ തിളക്കമുള്ള നേട്ടം സ്വന്തമാക്കി കേരള ടൂറിസം. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചത്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികൾ ആണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം...
പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ എന്ന യുവാവിനെ...
ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 353 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
കൊച്ചി : കളമശ്ശേരി സ്ഫോടനം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും മരിച്ച പന്ത്രണ്ട് വയസ്സുകാരി ലിബ്നയുടെ മൃതദേഹം സംസ്കരിച്ചിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ലിബ്നയുടെ അമ്മയ്ക്കും, സഹോദരനും അവസാനമായി ഒരു നോക്ക് കാണാനാണ് കുഞ്ഞ് ശരീരം...
എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷന് നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും...
സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ. കേരള പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ അഞ്ച് വർഷത്തിനിടെ 12 പേർ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി വ്യക്തമാക്കുന്നു. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക്...
ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടതി നാളെ വിധി പ്രസ്താവിക്കും. എറണാകുളം പോക്സോ കോടതിയാണ് വിധി പുറപ്പെടുവിക്കുക. ബിഹാര്‍ സ്വദേശി അസഫാക് ആലമാണ് കേസിലെ പ്രതി. കേസില്‍ നൂറാം ദിവസമാണ് കോടതി വിധി...
അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഒരു മാസത്തെ റേഷന്‍...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. 5 % നിരക്കാണ് വര്‍ധിപ്പിക്കുക. ഏപ്രില്‍ 1 മുതലാകും പുതിയ നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ...
കേരളത്തില്‍ നവംബര്‍ 6 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ...
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തിരുവനന്തപുരം സ്വദേശി മധുസൂദനന് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്....
തേൻ, നമുക്കറിയാം ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു വിഭവമാണ്. പരമ്പരാഗതമായിത്തന്നെ പല സാഹചര്യങ്ങളിലും തേനിനെ ഒരൗഷധമായി കണക്കാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തുവരുന്നതാണ്. വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍, പൊള്ളല്‍, കഫക്കെട്ട്, വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ പല ശാരീരിക- മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം...
കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് അഞ്ചു മിനിറ്റ് ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്. പുത്തരിക്കണ്ടം മൈതാനം മുതല്‍ കവടിയാര്‍ വരെയുള്ള വിവിധ വേദികളിലേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ഏഴാം തീയതി വരെ എല്ലാ ദിവസവും...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വർധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാർഹിക ഉപാഭോക്താക്കൾക്ക് നിരക്ക് വർധനയില്ല. നിരക്ക് വർധനയോടെ 531 കോടി രൂപയുടെ...
തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവർമ്മ കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്യു അംഗീകരിക്കണമെന്ന് എസ്എഫ്ഐ. കേരളവര്‍മ്മയിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആദ്യം മുതല്‍ കെഎസ്യു ശ്രമിച്ചിരുന്നുവെന്നും നാമനിര്‍ദേശ പത്രിക സൂക്ഷപരിശോധനയില്‍ തള്ളിയ കെഎസ്യുവിന്റെ നാമനിര്‍ദേശം തൊട്ടടുത്ത...
ഉത്സവ സീസണിൽ എത്ര ദിവസം കേരളത്തിൽ ബാറുകൾ അടഞ്ഞു കിടക്കും. രാജ്യത്തൊട്ടാകെ നവംബറിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആണെങ്കിലും സംസ്ഥാനത്ത് രണ്ട് ദിവസ്സം മാത്രമാണ് മദ്യം കിട്ടാത്തതുള്ളൂ. ഒന്നാം തിയതി ഇതിൽ ഉൾപ്പെടും. ഈ...
കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്മാര് മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് ‘പെണ് കാലങ്ങള്‍’ എക്സിബിഷന് നല്കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് കോളേജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍...
സര്‍ക്കാര്‍ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി വീണ്ടും ഇൻ്റർവ്യൂ നടത്താനുള്ള സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം വീണ്ടും നടത്താൻ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 494 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇനി രഥോത്സവത്തിന്റെ നാളുകൾ. രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ് കൽപ്പാത്തി തെരുവ്. ഈ മാസം 8 നാണ് കൊടിയേറ്റം. കാപ്പിയുടെ മണമുള്ള കൽപ്പാത്തി തെരുവുകളിൽ ഇനി രഥമുരുളും കാലം. എട്ടാം...
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം കോട്ടയം പത്തനംതിട്ട, ഇടുക്കി, പാലക്കാട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക്...
ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ. തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ടെന്നും ബാലറ്റ് പേപ്പർ ഉൾപ്പെടെ പരിശോധിക്കണമെന്നും വെല്ലുവിളിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ. ശ്രീ കേരളവർമ്മ...
കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടി.വിക്കും കോഓഡിനേറ്റിങ് എഡിറ്റർ സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസാണ് 153,153 എ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കളമശ്ശേരി സ്വദേശിയായ യാസർ അറഫാത്തിന്റെ...
സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് പവന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് ഒരു പവന് സ്വർണത്തിന്റെ നിരക്ക്...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ എല്ലാ ദിവസവും പാചകം ചെയ്യുകയെന്നത് മിക്കവര്‍ക്കും സാധ്യമല്ലാത്ത കാര്യമാണ്. അങ്ങനെ വരുമ്പോള്‍ ഭക്ഷണം ഒന്നിച്ച് തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് അല്പാല്പമായി എടുത്ത് ചൂടാക്കി ഉപയോഗിക്കലാണ് മിക്കവരുടെയും പതിവ്. ചിലരാണെങ്കില്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ...
തൃശൂർ ശ്രീ കേരള വർമ കോളജിൽ 38 വർഷത്തിനുശേഷം കെഎസ്യുവിന് ജയം. ചെയർമാൻ സീറ്റ് പിടിച്ചെടുത്ത് കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ വിജയിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കെ എസ് യു വിജയത്തിന് പിന്നാലെ...
തൃശ്ശൂർ പെരുമ്പിലാവിൽ വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട് ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി വിദ്യാർത്ഥികളോട് കാര്യം തിരക്കുകയായിരുന്നു എംപി. എംപിയെ...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 12,000ത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ ബിജോയ് ആണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ്...
കേരളീയം പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്ക് ഭീഷണി. തിരുവനന്തപുരം കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീകൾ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്ക്കണം. ഓഡിറ്റ് നടത്തണമെങ്കിൽ 250 രൂപ പിഴ നൽകണമെന്ന്...
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത്...
മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ ഗൗരവത്തോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഈ വിപത്തിനെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലായിരിക്കണം പ്രാഥമിക ശ്രദ്ധയെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും കുട്ടികൾക്കിടയിൽ ഇതുമായി...
സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ കടന്നുപോകുന്നത് സാമ്പത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സർക്കാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. കെടിഡിഎഫ്സിയുടെ (കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-71 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.\ എല്ലാ...
കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത്...
മുസ്ലീംലീഗ്- സമസ്ത തര്‍ക്കം മുറുകുന്നതിനിടെ സിപിഎം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം.ഈ മാസം പതിനൊന്നിന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് സമസ്തയെ സംഘാടകരായ സിപിഎം ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഏക...
കളമശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ നൽകിയ അറിയിപ്പ്....
സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം താരപ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന് പറഞ്ഞു. ഇനി എല്ലാ വർഷവും...
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5640 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം...
സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ ഇന്ന് മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്....
ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരളപ്പിറവി സംസ്ഥാന സർക്കാർ കേരളീയം എന്ന...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധമാണ്.തന്റെ പ്രവർത്തന...
മൊകേരി ശ്രീധരൻ വധകേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ശ്രീധരന്റെ ഭാര്യ ഗിരിജ, മാതാവ് ദേവി, പശ്ചിമ ബംഗാൾ സ്വദേശി പരിമൾ ഹൽദാർ എന്നിവരെയാണ് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ഭാര്യയും...
കളമശേരി പീഡനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കൽ അവസാനിച്ചു. മൂന്നര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കൽ ആറ് മണിയോടെയാണ് അവസാനിച്ചത്. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ പൊലീസ്...
കരുവന്നൂര്‍ ബാങ്കില്‍നിന്ന് നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെനല്‍കും. 50000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുക. നവംബര്‍ 11 മുതല്‍ 50000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ പൂര്‍ണമായും...
പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി. പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ...