രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബര്‍ മാസം പകുതിയോടെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില സ്ഥിരമായി നിലനിര്‍ത്തുന്നതാണ് ഇതിന് കാരണം. അതേസമയം ഒക്ടോബറില്‍ രാജ്യത്തെ ഇന്ധന...
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സ്ഥാനാര്‍ത്ഥിയായി നിന്ന ശ്രീജ...
ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും ഉണ്ടാക്കാന്‍ തുടങ്ങി. തടവുകാര്‍ നിര്‍മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തി. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ ജയില്‍ച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 80...
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദമാക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ഏത് സമയത്തും പേടിയില്ലാതെ പരാതി നല്‍കാനുള്ള അന്തരീക്ഷം പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളില്‍...
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഈ മാസം 30 ന് ആരംഭിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട്...
ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6793 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 76,927; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,41,523. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി....
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ അറിയാനാകും. ഇതിനായി ഇന്റര്‍നെറ്റ് സേവനമുള്ള ഒരു മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ വോട്ടറെ തിരയുക എന്ന ഭാഗത്തു...
സി.എ.ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ സി.എ.ജിയെ തത്പര കക്ഷികള്‍ ഉപയോഗിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ ആരോപണം. കിഫ്ബി വായ്പയെടുക്കുന്നത് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ...
കാനറാ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. അതേസമയം, കരാര്‍, ദിവസവേതനക്കാര്‍ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ്...
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ കര്‍ശന നിയന്ത്രണം. ആഘോഷങ്ങളുടെ ഭാഗമായി രാത്രി 8 മുതല്‍ 10 വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, ന്യൂ...
സംസ്ഥാനത്തെ കോവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി; ഇനി മാസ്കില്ലെങ്കില്‍ പിഴ 500 കൊവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ ഉയര്‍ത്തി പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാസ്ക് ധരിക്കാത്തവര്‍ക്കും നിരത്തില്‍...
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കേണ്ട അവസാന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റി സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് ഭരണപക്ഷം ക്രമക്കേടുകള്‍ നടത്തുന്നതെന്നും തിരുവനന്തപുരത്ത്...
റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ നാളെയും മറ്റന്നാളും മാറ്റം. രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറാഴ്ചയായതിനാലാണ് മറ്റന്നാളും സമയക്രമത്തില്‍...
വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ വിസയോ താമസ വിസയോ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിന്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി.കാർഡിനും ഇപ്പോൾ...
തിരുവനന്തപുരത്തെ പെരുകാവിൽ വീടിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലിസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6201 പേര് രോഗമുക്തി നേടി; 7,390; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,34,730. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി...
കണ്ണൂരിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി ഫോര്‍ത്ത് ബറ്റാലിയനിലെ ആലക്കോട് പാത്തന്‍പാറയിലെ നിപിന് രാജിനെതിരെയാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്. ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു....
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു.ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്. ക്ലസ്റ്ററുകളിലെ തീവ്ര കോവിഡ് വ്യാപനം ഇല്ലാതായെന്ന...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞു. ചികിത്സയുടെ ആവശ്യത്തിന് അവധി വേണമെന്ന് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു. ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ ആകെ 2,76,56,579 വോട്ടർമാരെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടികയിൽ 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. ഏറ്റവും കൂടുതൽ...
മില്‍മയെ പിന്തള്ളി മറുനാടന്‍ പാല് സംസ്ഥാനത്ത് വ്യാപകമാകുന്നു. പാല് അളവില്‍ കുറച്ച് മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല് എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്. വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്മാ...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെതിരെ കൂടുതല്‍ അറസ്റ്റ്. കമറുദ്ദീനെതിരെ എട്ട് വഞ്ചന കേസുകളില്‍ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം, 42 കേസുകളില്‍ ജാമ്യം...
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1.രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ, ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. 2.മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമാകണം. 3....
അനധികൃത സ്വത്തു സമ്പാദനത്തില്‍ ചോദ്യംചെയ്യല്‍ നേരിടുന്ന അഴീക്കോട് കെ.എം ഷാജി എം.എല്‍.എയ്ക്ക് 10 ദിവസത്തെ സാവകാശം കൊടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. രണ്ടു ദിവസങ്ങളിലായി 30 മണിക്കൂറിലധികമാണ് ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള...
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് എന്‍.സി.സിയില്‍ പ്രവേശനം നല്‍കാനാവില്ലന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവേശനത്തിന് നിലവില്‍ വ്യവസ്ഥയില്ലന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയ കോടതി ട്രാന്‍സ്ജെന്‍ഡര്‍ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലന്ന് വ്യക്തമാക്കി....
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികാ ഇന്നു മുതല്‍ സമര്‍പ്പിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍...
ഓണ്‍ലൈന്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍...
ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6119 പേര് രോഗമുക്തി നേടി; കിത്സയിലുള്ളവര് 77,813; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,28,529. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി....
കോവിഡ് പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷം സ്കൂളുകള്‍ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടക്കുന്ന പശ്ചാത്തലത്തില്‍ ഫീസ് ഇളവ് തേടി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഹര്‍ജികളില്‍...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. 11 കേസുകളില്‍...
കോഴിക്കോട് ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം...
ഇരിക്കൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സേ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. അടുത്ത മാസം 18 മുതൽ 23 വരെ പരീക്ഷകൾ നടക്കും. മാർച്ചിൽ എഴുതിയ പരീക്ഷയിൽ മൂന്ന് വിഷയങ്ങൾ വരെ സ്കോർ മെച്ചപ്പെടുത്തുന്നതിനും, പരീക്ഷ എഴുതാൻ...
തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ. ഈ മാസം 19 വരെ പത്രിക സമർപ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലായി. തദേശ തെരഞ്ഞെടുപ്പിന്റെ...
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ സര്ജന്, പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് വെറ്ററിനറി സര്ജന്, തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആലുവയിലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്...
ശബരിമല തീർഥാടനകാലത്ത് മികച്ച ആരോഗ്യസേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് കർമപദ്ധതി ആവിഷ്കരിച്ചു. തീർത്ഥാടനത്തിനെത്തുന്ന മുഴുവൻ പേർക്കും കോവിഡ് ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കും സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കി. ഇതര സംസ്ഥനങ്ങളിൽനിന്നുള്ളവർക്കും എല്ലാ രോഗങ്ങൾക്കും ചികിത്സ...
ദിവസേനയുള്ള വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനം പെരുമാറ്റച്ചട്ട നിയമ പ്രകാരം സാധ്യമല്ലന്നും അതേസമയം, സര്‍ക്കാര്‍ സംവിധാനം...
ഇരിക്കൂറില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു. ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുളിക്കാന്‍ ഇറങ്ങിയ ജിനാന്‍ നായാട്ടുപാറ, ഫാഹിദ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത് ഇതില്‍ ജിനാനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട് ഫയര്‍ഫോഴ്സ്...
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി അവസാനിച്ചു. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. ഇത് സംബന്ധിച്ച് ഉത്തരവായി. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ ഉദ്യോഗസ്ഥ സമിതി ഭരിക്കും. ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും...
കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി തള്ളി. സെപ്റ്റംബര്‍ 5നു രാത്രിയാണ് ആറന്മുളയ്ക്ക് അടുത്ത് നാല്ക്കാലിക്കല് പാലത്തിന് സമീപം കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത്....
വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിന് നാളെ അപേക്ഷിക്കാം. നിലവില്‍ പ്രവേശനം നേടിയവര്‍ക്കും വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് നോണ്‍-ജോയിനിങ്...
സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം (5,02,719) കഴിയുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ആകെ രോഗികളുടെ എണ്ണം ഒരു...
ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7252 പേര് രോഗമുക്തി നേടി; കിത്സയിലുള്ളവര് 78,420; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,22,410. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി...
ലഹരി മരുന്നു കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന്...
സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ തുറക്കാൻ ആലോചന. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സർക്കാരിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. അന്തിമ തീരുമാനം കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ...
അവയവ കച്ചവട മാഫിയക്കെതിരായ സംവിധായകൻ സനൽ കുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. തിരുവനന്തപുരം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകി. ബന്ധുവിന്റെ മരണത്തിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്നായിരുന്നു സനൽ കുമാറിന്റെ ആരോപണം. Read...
പ്രചാരണത്തിനിടെ മുറിച്ചു കൊണ്ടിരുന്ന മരം വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരി (41) ആണ് മരിച്ചത്.ഭർത്താവിനോപ്പം ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കവേയാണ് മുറിച്ചു നീക്കുന്നതിനിടയിൽ മരം...
മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ പേര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമെന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി.
48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദശലക്ഷക്കണക്കിന്...