സി.എ.ജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പ ഭരണഘടന വിരുദ്ധമെന്ന് കരട് റിപ്പോര്‍ട്ടിലില്ല. നാല് പേജ് സര്‍ക്കാരിന്റെ അഭിപ്രായം ആരായാതെയാണ് എഴുതിച്ചേര്‍ത്തത്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച്...
സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനം വന്നത്. അതേസമയം, നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകള്‍ തുറക്കുന്നത്...
ശരീരത്തിലുള്ള അപകടകാരികളായ വൈറസുകളെ നശിപ്പിച്ച് ഓജസും ഉന്മേഷവും പകരുന്ന ആയുര്‍വേദ ഭക്ഷ്യചേരുവയായ പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍, അമ്പലപ്പുഴ പരഹ്ബ്രഹ്മ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസർച്ച് സെന്റർ പുറത്തിറക്കി. കോവിഡിന് സമാനമായ മഹാമാരികളെ ചെറുക്കാന്‍ എട്ടു നൂറ്റാണ്ടു...
സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഒരു സംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളില്‍ അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ അന്വേഷണം നടത്തുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന്...
വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. സ്ഥാനാര്‍ഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും...
കൊവിഡ് മൂലം നിർത്തിവച്ച രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ഈയാഴ്ച പുനരാരംഭിക്കുന്നു. കൊച്ചിയില്‍ നിന്ന് പാറ്റ്നയിലേക്കും കൊച്ചുവേളിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലേക്കുമുള്ള ട്രെയിനുകളാണ് വീണ്ടുമെത്തുന്നത്. ഇതോടെ ഈയാഴ്ച സര്‍വീസ് പുനരാരംഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂരട്രെയിന്‍...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളയും, ബ്ലോക്കുകളിൽ പിങ്കും, ജില്ലാ പഞ്ചായത്തുകളിൽ ആകാശ നീല(സ്കൈ ബ്ലൂ)യുമാണ് നിശ്ചയിച്ചിരിക്കുന്ന നിറങ്ങൾ....
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള തീയ്യതി ഇന്ന് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്. ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം ആരംഭിച്ചത്. ഇന്നലെ...
കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ...
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇബ്രാഹികുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹം ചികിത്സിയില്‍ തുടരുന്ന കൊച്ചിയിലെ സ്വകാര്യ...
ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാലും മതി. ഒ.ടി.പി വഴി സ്ഥിരീകരണം ലഭിച്ച ശേഷം മാത്രമെ നേരത്തെ കാര്‍ഡ് നല്കിയിരുന്നുള്ളൂ. എന്നാല്‍ ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈല്‍ നമ്പര്‍...
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്....
തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത...
ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7066 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 69,394; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,68,460. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി....
വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് വ്യാഴാഴ്ച അപേക്ഷിക്കാം. നിലവിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാകില്ല. ഒഴിവ് സീറ്റുകളുടെ വിവരങ്ങൾ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.inൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന്...
ജവാന് മദ്യത്തിന് വീര്യം കൂടുതലാണെന്ന് രാസപരിശോധനയില്‍ കണ്ടെത്തി. ഇതോടെ ജവാന് മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കാന്‍ ഉത്തരവിറക്കി. ജൂലൈ 20-ാം തീയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ സെഡിമെന്റ്സ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി....
ബിലീവേഴ്സ് ചര്‍ച്ചിന്റെ അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന നടത്തും. ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലും,...
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റു രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതി കേസിൽ അഞ്ചാം പ്രതിയാക്കും. ലേക്ഷോർ...
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം...
സ്വാശ്രയ മെഡിക്കൽ ഫീസ് 11 മുതൽ 22 ലക്ഷം വരെ ഉയർത്തണമെന്ന മാനേജ്മെൻറുകളുടെ ആവശ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകും. ഇക്കാര്യത്തിൽ ഉടൻ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദേശം നൽകി. വിദ്യാർഥികൾക്ക്...
തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന് രാജിവച്ചു. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്. ബിന്ദുവിനെ...
കേരളത്തില്‍ സി.ബി.ഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സി.ബി.ഐക്ക് കേരളത്തില്‍...
തിരഞ്ഞെടുപ്പ് പ്രചാരണം ചട്ടങ്ങള്‍ പാലിച്ചുവേണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷര്‍ വി.ഭാസ്കരന് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും...
ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം...
ഒഴിവുള്ള പ്ലസ്വണ് സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ജില്ലാന്തര സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും...
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന് ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല. പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ.മാണി...
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതള്ളി. എന്‍ഫോഴ്സ്മെന്റ് വാദങ്ങള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്....
സി.എ.ജി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതില്‍ ചട്ടലംഘനം തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍...
കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സി.ഇ.ഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസം മുമ്പാണ് കെ.എം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ.എം എബ്രഹാം...
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് പിന്മാറാന് ആവശ്യപ്പെട്ട് സി.പി.എം. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മിറ്റിയാണ് പിന്മാറാന്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത്...
കേരളത്തിന്റെ അഭിമാന പദ്ധതിയായ കെഫോണ്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കേബിളിംഗ് പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കെ ഫോണ്‍ പദ്ധതി തകര്‍ക്കാനുള്ള വലിയ ശ്രമവുമുണ്ട്. ഇന്റര്‍നെറ്റ് രംഗം കുത്തകയാക്കി വന്‍ലാഭം...
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍. താന്‍ ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റാണ്. കുറ്റകൃത്യമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. ഇഡി...
മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായി. അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരത്ത് പൈപ്പുലൈന്‍ സ്ഥാപിച്ചത് ശനിയാഴ്ച രാത്രി. ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും. ഗെയില്‍ പൈപ്പുലൈന്‍...
ഫാസ്ടാഗ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് വരെ നീട്ടണം എന്ന നിര്‍ദേശം തള്ളി. 2021 ജനുവരി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും.വിവിധ സംസ്ഥാനങ്ങളെ കേന്ദ്രം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചു. ഇപ്പോള്‍ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80...
കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം...
തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാൻ ജില്ലകളിൽ സമിതി. പരാതികള്‍ പരിശോധിക്കുക കളക്ടർ ചെയർമാനായ ജില്ലാ സമിതികളായിരിക്കും. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിലാണ് നടക്കുക. ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,...
എറണാകുളം ഏലൂരില്‍ ഫാക്ട് ജംഗ്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. മൂന്നുകിലോ സ്വര്‍ണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പോലിസിന് മൊഴി നല്കി. തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍...
കോഴിക്കോട് ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം. ആശുപത്രി ജീവനക്കാരനാണ് ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ മൊഴി പോലിസ് ഇന്ന്...
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്...
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 614 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേര് അറസ്റ്റിലായി....
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
ഹൈടെക് സ്കൂള്‍ നവീകരണ പദ്ധതിയെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വക്കീല്‍ നോട്ടിസ്. പദ്ധതി നടപ്പാകുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനു (കൈറ്റ്) വേണ്ടി സോളിസിറ്റേര്‍സ് ഇന്ത്യ ലോ...
സംസ്ഥാനത്തെ 13 ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ്. ഒക്ടോബറില്‍ 15.9 ശതമാനംവരെ എത്തിയ പോസിറ്റിവിറ്റി നിരക്ക് നവംബര്‍ ആദ്യവാരമായപ്പോഴേക്കും 11.4 ശതമാനത്തിലെത്തി. ആരോഗ്യവകുപ്പിന്റെ നവംബര്‍ ആദ്യ ആഴ്ചയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശ്വാസം...
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203,...
കിഫ്ബി വിവാദം, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.എ.ജിക്കെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ കലവൂരിലെ ക്രൈസ്തവ ആരാധന കേന്ദ്രമായ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. ഇന്ന് രാവിലെയാണ് സംഭവം സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് മാരാരിക്കുളം പൊലീസ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്. ജില്ലക്കുപുറത്ത് നിന്നു...
സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരോട്...
മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്...