ആരോഗ്യം
ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.
ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍.
ഇടിയോടു കൂടി കനത്ത മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ കാറ്റ് ശക്തമാകുകയും ചെയ്യും.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement