കണ്ണൂരില്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണല്‍ സ്വദേശി നിഖില്‍, അഴീക്കല്‍ സ്വദേശി അര്ജുന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വൈകീട്ട് നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പാങ്ങോട് കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവായി യുവതിയുടെ സത്യവാങ്മൂലം. പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. സെപ്തംബര്‍ മൂന്നിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ ഹെല്‍ത്ത്...
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ വീടുകളിലെത്തും. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് കമ്മീഷന്...
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട...
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ നീതു (21) കൊല്ലപ്പെട്ട കേസില്‍ വടക്കേക്കാട്...
ബിനീഷ് കോടിയേരിയുടെയും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി എന്‍ഫോഴ്സ്മെന്റ്. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐ.ജിക്ക്...
പോലിസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്. തല്ക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടര്‍ തീരുമാനം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ ഭേദഗതി സി.പി.എം കേന്ദ്ര കേന്ദ്ര നേതൃത്വവും തള്ളിയതോടെയാണ്...
പോലിസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പോലിസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തില്‍...
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് പരാതി. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്...
കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തിരിക്കുന്നു. പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ഇന്ന് അനുവദിക്കും. വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്ന് മുന്നണികളും. സംസ്ഥാനത്തെ സ്ഥാനാര്‍ഥി ചിത്രം ഇന്ന് വൈകീട്ടോടെ...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും നേരിട്ട്...
വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം...
മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല. ഇതിനെതിരേ ശക്തമായ...
എ.എം(ആംപ്ലിറ്റിയൂട്ട് മോഡുലേറ്റഡ്) ട്രാന്സ്മിഷന് സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് നിലയങ്ങള്‍ പ്രതിസന്ധിയിലേക്ക്. ട്രാന്സ്മിഷന് വാള്‍വുകള്‍ കാലഹരണപ്പെട്ടതാണ് ആകാശവാണി നിലയങ്ങള്‍ പൂട്ടാന്‍ പ്രധാന കാരണമാകുന്നത്. സാങ്കേതിക വിദ്യയില്‍ വളരെ കാലപ്പഴക്കം...
പുതിയ പോലിസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച്...
സ്വന്തം ശബ്ദത്തില്‍ വോട്ടഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ബി.എസ്.എന്‍.എല്‍. സഹായം നല്‍കും. പ്രചാരണം അവസാനിപ്പിക്കുന്നതിന് 48 മണിക്കൂര്‍മുമ്പുവരെ വോട്ടുതേടാന്‍ ബി.എസ്.എന്‍.എല്‍. അവസരമൊരുക്കും. ഔട്ട് ബൗണ്ട് കോളിങ്, പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണ്‍ എന്നീ സൗകര്യങ്ങളാണ് ബി.എസ്.എന്‍.എല്‍. പ്രചാരണത്തിനായി ഒരുക്കുന്നത്....
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. സ്ഥാനാര്‍ത്ഥി, നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്കാന് സാധിക്കുക. നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ്...
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് 32,000 രൂപ നഷ്ടമായി. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിനിരയായതായത്. ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് കണ്ട കാര്‍ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബിയോട് കാറിന്റെ...
മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള സമയം കഴിഞ്ഞിട്ടും വില്‍പ്പന നടത്തിയ ബാറില്‍ പൊലീസ് റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലെ ബാറിലെ അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍. അനധികൃത വില്‍പ്പനയിലൂടെ നേടിയ ഒന്നര ലക്ഷത്തിലധികം രൂപയും പൊലീസ് ഇവിടെ...
സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പോലിസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി....
ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനു പിന്നാലെയാണ് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. വ്യാജ ജോബ് ഓഫര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ * മിക്കവാറും വ്യാജ...
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്,...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യു.ഡി.എഫ്...
ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 719 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 66,856; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,88,437. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍; 3 പ്രദേശങ്ങളെ...
സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലിസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പോലിസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപം തടയാന്‍ പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന്...
കണ്ണൂർ തളിപറമ്പിൽ പീഡനക്കേസിൽ പിതാവ് അറസ്റ്റിൽ. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്....
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ആർക്കും വോട്ട് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ നോട്ട എന്ന ബട്ടൻ അവിടെ കണ്ടെന്ന് വരില്ല, പകരം എൻഡ് (End) എന്ന ബട്ടൻ ആയിരിക്കും ഉണ്ടാവുക. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ...
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടായിരം പേര്‍ക്ക് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി. ശബരിമലയില്‍ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലം തുടങ്ങിയ ശേഷം ഇന്ന് ആദ്യമായാണ് രണ്ടായിരം പേര്‍ക്ക് പ്രവേശനാനുമതി ലഭിക്കുന്നത് . തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം...
രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍ തന്നെ. സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95.8 ശതമാനം...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ട്രേറ്റുകളിലെ ഇലക്ഷന് വിഭാഗം ഓഫീസുകള്‍, വരണാധികാരികളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകള്‍ എന്നിവ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ജീവനക്കാര്‍ക്ക്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി എം.ഡി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ്. ലുക്ക്ഔട്ട് നോട്ടിസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എം.സി കമറുദ്ദീന്...
2020-21 വർഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രഖ്യാപിച്ചു. സ്വാശ്രയകോളേജുകളിലെ ഫീസ് സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആദ്യ അലോട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ ഈ മാസം 26 വരെ ഫീസ് വിദ്യാർത്ഥികൾക്ക് അടയ്ക്കാം. നിലവിൽ...
വീണ്ടും അനിശ്ചിതത്വത്തിൽ സംസ്ഥാനത്തെ ബെവ്കോ വഴിയുള്ള മദ്യ വിൽപ്പന. മദ്യ വിൽപ്പനയ്ക്കായി സർക്കാർ പുറത്തിറക്കിയ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായി. ഇതോടെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പന ശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യ വിതരണം ആരംഭിച്ചു....
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തള്ളിയിതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ്...
പാലക്കാട് പുതുശ്ശേരിയില്‍ കുഴല്‍പ്പണ വേട്ട എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77.5 ലക്ഷം രൂപ പിടികൂടി. പണം കടത്താന്‍ ശ്രമിച്ച പാലക്കാട് വടകരപ്പതി സ്വദേശി മനോജ് കസ്റ്റഡിയിലായി. കോയമ്പത്തൂരില്‍ നിന്ന് ഇരുചക്ര വാഹനം...
തൃശൂര്‍ കയ്പമംഗലത്ത് സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്. നവംബര്‍ പത്തിന്...
ശബരിമലയില്‍ ദിനംപ്രതി ഭക്തരുടെ എണ്ണം കുറഞ്ഞുവരികയാണ്. ബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന്...
6398 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,831; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,81,718 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍...
കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി...
നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നതായി പോലിസിന്റെ കണ്ടെത്തല്‍. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് കണ്ടെത്തല്‍. ഗണേഷ്കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലിസ് അന്വേഷിക്കുന്നത്.
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ എന്‍.സി.ബി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ബിനീഷിനെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്. നാല്...
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളിയെ കണ്ടെത്തുന്നതിനുള്ള തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ഹെഡ് ലോഡ് വര്‍ക്കര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍, കള്ള് ചെത്ത് തൊഴിലാളി, മരംകയറ്റം, ടെയ്ലര്, കയര്‍ വര്‍ക്കര്‍, കാഷ്യൂ...
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ ആറുവരെയുള്ള ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക...
ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വകാര്യ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളിലേയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത്...
നാമനിർദേശ പത്രികയിലെ നിസ്സാര തെറ്റുകൾ അവഗണിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർപട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, സ്ഥാനാർഥിയുടെ പേര്, വയസ്സ് എന്നിവയിലെ ചെറിയ പിശകുകൾ അവഗണിക്കണം. ഒരു സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സാധുവാണെന്ന് കണ്ടാൽ അയാളുടെ...
തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 15 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍. ആന്തൂര്‍ നഗരസഭ (6 വാര്‍ഡുകള്‍) മലപ്പട്ടം പഞ്ചായത്ത് (5 വാര്‍ഡുകള്‍), കാങ്കോല്‍...
സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പ് കൂടി വരികയാണെന്ന താക്കീതുമായി പോലീസ്. വാട്സ് ആപ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയുന്നുണ്ട്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ്...
കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ അരവണയും ആടിയശിഷ്ടം നെയ്യും ഉള്‍പ്പെടെ ശബരിമലയിലെ പ്രസാദങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുനല്‍കാന്‍ തപാല്‍ വകുപ്പ്. തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത്...
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി...