കേരളം
ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ്
ബിനീഷ് കോടിയേരിയുടെയും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി എന്‍ഫോഴ്സ്മെന്റ്.
ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐ.ജിക്ക് ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് കത്ത് നല്കി.
ബിനീഷിന്റെ പേരില്‍ പി.ടി.പി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുമാണുള്ളത്.
മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷന് ജില്ലാ ഓഫിസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്.
അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ സ്വത്തു വിവരങ്ങള്‍ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.
രഞ്ചിത്ത്, അനീഷ്, സാംരംഗ് എന്നിവരുടെ സ്വത്തുവിവരങ്ങളാണ് ബംഗളൂരു നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ രജിസ്ട്രേഷന് വിഭാഗത്തോട് ചോദിച്ചിട്ടുള്ളത്.