സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഉപകരിക്കുന്നില്ലെന്നു പൊലീസ്. കടകള്‍ കൂടുതല്‍ സമയവും ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാണു പൊലീസിന്റെ ശുപാര്‍ശ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കണമെന്ന നിര്‍ദേശവും പൊലീസ് സര്‍ക്കാരിനു മുന്നില്‍വച്ചു. ഇതടക്കം ലോക്ഡൗണ്‍...
പെൻഷൻ പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ട കുടിശ്ശികയ്ക്ക് സത്യവാങ്മൂലം നൽകേണ്ട സമയപരിധി നീട്ടി. സെപ്റ്റംബർ 30 വരെ സത്യവാങ്മൂലം നൽകാമെന്ന് ധനവകുപ്പ് അറിയിച്ചു. ജൂൺ 30ന് മുമ്പ് സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നാം ഗഡു കുടിശ്ശിക വിതരണം...
വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാനുള്ള ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു. പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളമാണ് വില വർദ്ധിച്ചത്. ബെവ്കോയുടെ ഏകപക്ഷീയ തീരുമാനത്തിൽ സർക്കാർ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വില വർദ്ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചത്....
കഥകളി ആചാര്യനും പ്രസിദ്ധ താടിവേഷക്കാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്നലെ രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചുവന്നതാടി, വട്ടമുടി, പെൺകരി വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ...
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാകും. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും Results.gov.in ലും ഫലം അറിയാനാകും. കൊവിഡിന്റെ...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ നിലവിലെ രീതയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും എന്ന് റിപ്പോർട്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ലോക്ഡൗണ്‍ സംബന്ധിച്ച് വിദഗ്ധ സമിതി ശുപാര്‍ശകള്‍...
ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആർ-നമ്പർ (റീപ്രൊഡക്ഷൻ നമ്പർ) ഒന്നിനു മുകളിൽ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി. കഴിഞ്ഞദിവസം 17 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ...
പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സ്വർണ്ണ വ്യാപാര ശൃംഖലയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ് അദ്ദേഹം. കൂടാതെ സാമൂഹ്യ പ്രവർത്തങ്ങളിലും അദ്ദേഹം സജീവമാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ബോബി...
അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ അനില, മകൻ 13 വയസുള്ള അശ്വിൻ എന്നിവരെയാണ് രണ്ട് കിടപ്പു മുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് അനിലയുടെ...
നിയമത്തിൽ നിന്ന് കടുകിടെ വ്യതിചലിക്കാത്ത കർക്കശ്യക്കാരനായ ഓഫീസർ. അതായിരുന്നു ഋഷി രാജ് സിങ് ഐ. പി.എസ്. അടുത്ത ദിവസത്തിനിടെയാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് എഴുത്തുകാരിയായ...
വിദേശനിർമിത വിദേശമദ്യത്തിനു (എഫ്എംഎഫ്എൽ) വില വർധിപ്പിച്ച് ബെവ്കോ. ബിവറേജസ് കോർപറേഷൻ ആസ്ഥാനത്തുനിന്നു മദ്യഷോപ്പുകളിലേക്കു ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ച മുതൽ കൂടിയ വിലയ്ക്കു വിൽപന തുടങ്ങി. 500 രൂപ മുതൽ മുകളിലേക്കാണ് ഒരു കുപ്പി...
സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മാർജിനൽ സീറ്റ് വർധന ഏർപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ...
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന സഹജീവനം സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം....
കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666,...
ആലപ്പുഴ ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ...
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത...
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് ഹോട്ടൽ റെസ്റ്റൊറന്റ് അസോസിയേഷൻ നിവേദനം നല്കി. ട്രിപ്പിൾ ലോക്ഡൗൺ മേഖലയിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി 9.30 വരെയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്....
കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന് വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. അഞ്ചുമിനിറ്റിലാണ് സുപ്രീംകോടതി ഹര്‍ജി...
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ചു. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ രണ്ട് മുറികളിലായി ആണ് തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്. ക്രെയിന്‍ സര്‍വീസ്,...
എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പിഎസ്സി ഹൈക്കോടതിയില്‍. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്സി ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക...
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും പരിശോധന ശക്തമാക്കിയതായി റിപ്പോർട്ട്. അതിർത്തിയായ തലപ്പാടിയിൽ വാക്സീൻ രണ്ട് ഡോസും എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നായിരുന്നു ഇന്ന് രാവിലെ കർണാടക നിലപാടെങ്കിലും...
പിഎസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകള്‍ നീട്ടാനാകില്ല. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായിട്ടില്ല. നിയമനം പരമാവധി പിഎസ് സി വഴി...
മാവേലിക്കരയിലെ പ്രമുഖ ഗ്രാഫിക്സ് ഡിസൈനറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിയൂർ ഗൗരി ശങ്കരത്തിൽ വിനയ കുമാർ (43) ആണ് മരിച്ചത്. വീട്ടിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കിൽ നിന്നും വായ്പ എടുത്തതുമായി...
സ്റ്റെപ്പെന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പിജി ഡോക്ടർമാർ സമരത്തിലേക്ക്. സമരവുമായി മുന്നോട്ടു പോകുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ പി.ജി അസോസിയേഷന് ഇന്നലെ അറിയിച്ചിരുന്നു. ഇന്ന്...
പുതിയ ജയില്‍ മേധാവിയായി ഷേക്ക് ദര്‍വേശ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം. എ ഡി ജി പി റാങ്കില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. 2019ല്‍ ഉത്തര...
കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി. മോഹൻരാജിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഏറെ വിവാദമായ അഞ്ചൽ ഉത്ര കേസിലെയും...
അതിജീവനത്തിനായി കൈ കോർക്കാം, ഒപ്പമുണ്ട് കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷൻ. സംസ്ഥാന ന്യൂന പക്ഷ വിഭാഗ വികസന കോര്പ്പറേഷന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍, സേവന സ്ഥാപനങ്ങള്‍...
കാസര്‍കോട് ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ നിന്ന് 14 കിലോ വെള്ളി ആഭരണങ്ങളും നാല് ലക്ഷം രൂപയും മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. തൃശൂർ സ്വദേശി സത്യേഷാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ മോഷണം...
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പരിഷ്കരിച്ച യോനോ ലൈറ്റ് ആപ്പിലാണ് പുതിയ ഫീച്ചര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പരിഷ്കരിച്ച യോനോ ലൈറ്റ്...
കണ്ണൂര്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം മനക്കല്‍കുന്ന് സ്വദേശി വിനീഷ് (33) ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്തായാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് – മംഗലാപുരം, കാസർഗോഡ് – സുള്ള്യ, കാസർഗോഡ് – പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന...
കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963,...
കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. നിലവിൽ മറ്റു രാജ്യങ്ങൾ അവശ്യപെടുന്ന വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ചേർക്കാൻ പ്രതിസന്ധിയുണ്ട്. അതിനാല്‍,...
രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് ‘ആര്- വാല്യു’ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കേരളത്തിലെ കോവിഡ് സാഹചര്യം...
ലോക്ഡൗണ്‍ കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ അശാസ്ത്രീയ പരിഷ്ക്കാരങ്ങള്‍. ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പുമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും മാവേലി മെഡിക്കല്‍ സ്റ്റോര്‍...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും. നേരത്തെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച്...
സൗഹൃദ ദിനത്തിൽ മലയാള മനോരമ ദിനപത്രത്തിന് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി ദിനപത്രം. മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മനോരമക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്നിട്ടുള്ളത്.പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്....
ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചു. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് മുന്‍ വൈദികന്റെ ആവശ്യം. റോബിന് വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ...
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അധ്യാപകരിലേക്കും അന്വേഷണം നീളുന്നു. ഉത്തരക്കടലാസുകള്‍ കാണാതായതിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് മോഷണത്തിലേക്ക് നയിച്ചതെന്നും ഉത്തരക്കടലാസ് മാറ്റിയത് അധ്യാപകരുടെ നിര്‍ദേശ...
കേരളത്തില്‍ രണ്ട് വര്‍ഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ഇന്നത്തോടെ നിര്‍ത്തലാക്കും. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിരുന്നു....
മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക്...
കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും. നാഷനൽ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ...
കൊവിഡ് പശ്ചാത്തലത്തിൽ കേരള അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്ന് മുതൽ നിലവിൽ വന്നു. വാക്സീൻ എടുത്തവർക്കും ആർടി...
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍...
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു....
പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക, തുടങ്ങിയ...
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും ഉറപ്പാക്കിയാകും ഓണം സ്പെഷൽ കിറ്റ് വിതരണം ആരംഭിക്കുക എന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ കടകൾ വഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി...
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്ന പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അവലോകനം ചെയ്തു. 10 ശതമാനത്തിൽ അധികം ടി.പി.ആർ രേഖപ്പെടുത്തുന്ന...
സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ കടകള്‍ തുറക്കാനൊരുങ്ങി വ്യാപാരികള്‍. ബുധനാഴ്ച മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. മൊബൈല്‍ ഫോണ്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടുമെന്നും സമിതി നേതാക്കള്‍ അറിയിച്ചു. ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ അവശ്യവസ്തുവാണ്....
കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969,...