കേരളം
ആർഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം; വരൻ സിനിമാതാരം
പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സ്വർണ്ണ വ്യാപാര ശൃംഖലയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ് അദ്ദേഹം. കൂടാതെ സാമൂഹ്യ പ്രവർത്തങ്ങളിലും അദ്ദേഹം സജീവമാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ബോബി ചെമ്മണ്ണൂർ സ്വന്തം മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് .
വ്യവസായി എന്നതിനപ്പുറം സോഷ്യൽ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബിയെ ബോ ചെ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ, ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അധികമാരും അറിഞ്ഞിരുന്നില്ല.ലോക്ക്ഡൗൺകാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്.
കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു, ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്