ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ബൈക്കില്‍ ട്രിപ്പിള്‍ ട്രിപ്പുകള്‍ അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാന്‍ വരെ ഇത് കാരണമാകുമെന്നും...
തുടര്‍കഥയാകുന്ന വന്യജീവി സംഘർഷത്തിൽ വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം നടക്കുക. കർണാടക വനംമന്ത്രി ഈശ്വർ ബി ഖണ്ഡരെയാണ് യോഗം വിളിച്ചത്. വന്യജീവി പ്രശ്നം പരിഹരിക്കാൻ ഉന്നതതല...
കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും, മകന് വിഷ്ണുവിനെയും പൊലീസ് പ്രതി ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ്...
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2- 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് ഈ ജില്ലകളിൽ ഇന്ന് അനുഭവപ്പെടും....
പാലക്കാട് തച്ചമ്പാറയില്‍ വീടിനോട് ചേര്‍ന്ന മരപ്പണി ശാലയ്ക്ക് തീപിടിച്ചു. രാത്രിയോടെ ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. മരപ്പണിശാലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ...
ഹോളി പ്രമാണിച്ച് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 10, 24,...
കേരള സർവകലാശാല കലോത്സവം വിധി നിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സർവകലാശാല യൂണിയന്റെ പരാതിയിലാണ് 3 വിധികർത്താക്കൾ...
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ തീരുമാനത്തെ സിദ്ധാര്‍ഥന്റെ കുടുംബം സ്വാഗതം...
കോഴ ആരോപണത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ കലോത്സവത്തിന്റെ...
രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന്...
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും. വെള്ളിയാഴ്ച രാവിലെ മുതല്‍...
ഉറക്കക്കുറവ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ‘ജമാ നെറ്റ്വർക്ക് ഓപ്പൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയിൽ ഏഴ്/എട്ട് മണിക്കൂർ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രിയിൽ അഞ്ച് മണിക്കൂറിൽ...
സംസ്ഥാനത്ത് ഞായറാഴ്ച വരെ അഞ്ചു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പാലക്കാട് , കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം,...
ക്ഷേമപെൻഷൻ വൈകുന്നതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമറിയിച്ച് സിപിഐ. എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി...
സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി കളിക്കളമൊരുക്കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകയായ വിനയയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ. പൊലീസിലെ സ്ത്രീ വിവേചനത്തിനെതിരെ പൊരുതി വാര്‍ത്തകളിടം പിടിച്ച വിനയ വയനാട്ടില്‍ തന്റെ സ്വന്തം സ്ഥലമാണ് പെണ് കളിക്കളത്തിനായി വിനിയോഗിച്ചിരിക്കുന്നത്. വനിത...
നിലമ്പൂരില്‍ കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്....
കട്ടപ്പനയിൽ മോഷണ കേസ് പ്രതിയുടെ അറസ്റ്റിലൂടെ പുറത്തുവരുന്നത് ഇരട്ടക്കൊലപാതകമെന്ന് സൂചന. കാണാതായ പിതാവും നവജാത ശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസ് സംശയം. സംഭവത്തിന് പിന്നിൽ മന്ത്രവാദവും സ്വത്ത് തർക്കവും ആണെന്നുമാണ് പ്രാഥമിക നിഗമനം. മോഷണ കേസുമായി...
ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്ലി. ഇതിനിടെ റോഡുപണിക്കായി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 370 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റമെന്ന് ആർഎംപിഐ നേതാവ് കെ കെ രമ എംഎൽഎ. കെ മുരളീധരന്റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടിയാണെന്നും രമ പറഞ്ഞു. ബിജെപി...
ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നം നേരിട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളുടെ പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഇതാ. യാത്രയ്ക്കിടയിൽ ആരോടെങ്കിലും വഴക്കിടുകയോ മറ്റ് പ്രശ്നങ്ങൾ...
ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാൻ സാധിക്കാത്ത വനംവകുപ്പിനോടുള്ള പ്രതിഷേധസൂചകമായിട്ടാണ് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത്. മോര്‍ച്ചറിക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ...
സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന് മുന്‍ അധ്യക്ഷയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രപതിയാണ് സുധാ മൂര്‍ത്തിയെ ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂര്‍ത്തിയുടെ നിയമനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ...
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ആൽക്കഹോളിന്റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉല്പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ...
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരംകാണാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചയ്ക്കു തയ്യാറായത്. ഉദ്യോഗസ്ഥതല ചര്‍ച്ച ആയതിനാല്‍ ധനമന്ത്രി കെ...
തിരുവനന്തപുരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയതുറ കടൽപ്പാലം രണ്ടായി തകര്‍ന്ന് വീണു. ഇന്ന് രാവിലെയാണ് പാലം തകര്‍ന്ന് വീണത്. 1800കളില്‍ കപ്പലില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനായി നിര്‍മിച്ച പാലമായിരുന്നു ഇത്. പണ്ട് കാലത്ത് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു...
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിനവും റെക്കോർഡ് ഭേദിച്ച് കുതിപ്പ് തുടരുകയാണ് സ്വര്‍ണനിരക്ക്. വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുകയാണ്. നാലാം ദിനം പവന് 120 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച (08.03.2024)...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി...
കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുനായ്ക്കളെയാണ് പുലി കടിച്ചത്. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ...
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം നമ്മുക്കറിയാം. അമിതഭാരം ഗർഭിണിയാകാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടോ? അമിതഭാരം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ തടസ്സപ്പെടുത്താമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അമിതവണ്ണം ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഗർഭധാരണത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പൂനെയിലെ ഖരാഡിയിലുള്ള മദർഹുഡ് ഹോസ്പിറ്റലിലെ...
എല്ലിന് കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളാണ് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്നുനില്ക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി രഘുനാഥ്, പത്മജ വേണുഗോപാല്‍, അനില്‍...
പുതിയ തലമുറയുടെ രാഷ്ട്രീയ ബോധത്തെ പ്രശംസിച്ച് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലെ വ്യത്യാസം താരതമ്യപ്പെടുത്തിയായിരുന്നു ചിന്തയുടെ പ്രസംഗം. പൊളിറ്റിക്കല്‍ കറക്ട്നസിക്കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. ആ വ്യത്യാസം...
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ക്രമക്കേടുകൾ കണ്ടെത്തിയ 17...
കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്. ഡൽഹിയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന്...
മസാലാബോണ്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ...
കാസര്‍കോട് മഞ്ചേശ്വരത്ത് 21 വയസുകാരന് മുഹമ്മദ് ആരിഫിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മിയാപദവ് സ്വദേശി...
മലപ്പുറത്ത് യുവതിയും കൂട്ടുകാരും 13 ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായതിൽ സമഗ്ര അന്വേഷണത്തിന് പൊലീസും എക്സൈസും. മലപ്പുറം നിലമ്പൂര്‍ വടപുറത്ത് നിന്നാണ് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര് പിടിയിലായത്. താമരശ്ശേരി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 512 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഒടിടി പ്ലാറ്റ്ഫോമായിരിക്കും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സി സ്പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഒ ടി ടി...
നഗരസഭാ കൗൺസിൽ യോഗത്തിൽ വോളിബോൾ പ്രതിഷേധം നടത്തി യുഡിഎഫ്. ജില്ലാ സ്റ്റേഡിയത്തിന്റെ പുനർനിർമ്മാണ ഉദ്ഘാടനം, തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ചാണ് കൗൺസിലർമാർ വോളിബോൾ കളിച്ച് പ്രതിഷേധിച്ചത്. എൽഡിഎഫ് കൗൺസിലർമാർ ഇത് തടഞ്ഞതോടെ രംഗം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും...
സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഡിസ്പെന്‍സറികള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഇതിനായി 40...
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് യോഗം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കർണാടകയിൽ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതൊടെയാണ് അന്തർ...
കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം.കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ഇവരെ ട്രെയിന്‍ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച്...
നാളെ മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. ശിവരാത്രി പ്രമാണിച്ചാണ് നാളെ ബാങ്ക് പ്രവര്‍ത്തിക്കാത്തത്. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് പ്രവര്‍ത്തിക്കാത്തത് കാരണം ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇന്ന് തന്നെ ചെയ്യണം....
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന്...
അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്നും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രേഖകള്‍ കാണാതായത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. രേഖകള്‍ മാറ്റിയവരെ പൊതു സമൂഹത്തിന്...
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. സി സ്പേസ് എന്നു പേരിട്ടിരിക്കുന്ന ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 9:30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ്...
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും,...