Connect with us

കേരളം

വലിയതുറ കടല്‍പ്പാലം തകര്‍ന്നു; പാലം തകര്‍ന്നത് ഇന്ന് രാവിലെ

Published

on

20240308 114906.jpg

തിരുവനന്തപുരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയതുറ കടൽപ്പാലം രണ്ടായി തകര്‍ന്ന് വീണു. ഇന്ന് രാവിലെയാണ് പാലം തകര്‍ന്ന് വീണത്. 1800കളില്‍ കപ്പലില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനായി നിര്‍മിച്ച പാലമായിരുന്നു ഇത്.

പണ്ട് കാലത്ത് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു വലിയ തുറ. വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന പേരില്‍ വലിയതുറ പണ്ടുമുതല്‍ക്കേ പ്രസിദ്ധമാണ്. വലിയതുറ കടൽപ്പാലം 1825-ലാണ് (കൊല്ല വര്‍ഷം 1000) പണി കഴിപ്പിച്ചത്.

1947 നവംബർ 23ന് എസ്‌എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ കപ്പൽപ്പാലത്തിലിടിച്ച് പാലം തകരുകയും നിരവധിപേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന് ചരക്ക് കടത്തൽ നിലച്ചു. പിന്നീട് 1956-ലാണ് ഇന്നുള്ള കട‌ൽപ്പാലം പുനർനിർമിച്ചത്. പാലം അപകടാവസ്ഥയില്‍ ആയതുകൊണ്ട് തുറമുഖവകുപ്പ് സന്ദർശനം നിരോധിച്ച് പാലത്തിന് സമീപത്തായി പരസ്യപലക സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

Also Read:  സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു; സര്‍വകാല റെക്കോര്‍ഡ് | Gold rate

എങ്കിലും നിരവധി സന്ദർശകരും മീൻപിടുത്തക്കാരും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. പാലം സംരക്ഷിക്കാൻ മാറിവന്ന സർക്കാരുകൾ മുൻകൈ എടുത്തില്ലെന്നും അതാണ് പാലം പൊളിയാൻ കാരണമായതെന്നുമാണ് വലിയതുറ ഇടവകയുടെയും മറ്റു സംഘടനകളുടെയും ആരോപണം.

Also Read:  തൃശൂരില്‍ കെ മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

raheem yoosaf ali raheem yoosaf ali
കേരളം6 hours ago

റഹീമിന് ഇരട്ടിമധുരം; വീട്‌ നല്‍കുമെന്ന് എം എ യൂസഫലി

20240414 173835.jpg 20240414 173835.jpg
കേരളം9 hours ago

വൃത്തിയാക്കിക്കൊണ്ടിരുന്ന കിണർ ഇടിഞ്ഞ് ഒരാൾ മരിച്ചു

20240414 165431.jpg 20240414 165431.jpg
കേരളം10 hours ago

കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

palakkad quil palakkad quil
കേരളം13 hours ago

പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു; സംഭവം പാലക്കാട്

chintha gerome accident chintha gerome accident
കേരളം16 hours ago

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം: വധശ്രമത്തിന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്കെതിരെ കേസ്

wayanad accident wayanad accident
കേരളം17 hours ago

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

pvr cinemas pvr cinemas
കേരളം1 day ago

ഫെഫ്ക്കയുമായുള്ള തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

malamupzha elephant malamupzha elephant
കേരളം1 day ago

മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു

20240413 174546.jpg 20240413 174546.jpg
കേരളം1 day ago

മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

jesna missing case jesna missing case
കേരളം1 day ago

ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്

വിനോദം

പ്രവാസി വാർത്തകൾ