ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്, ഐസിയു അഡ്മിഷന്, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന...
എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മലപ്പുറത്തും പത്തനംതിട്ടയിലും ഡിവൈഎഫ്ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖല കണ്വന്ഷന്...
സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ...
എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് യാത്രയ്ക്ക് ഇടയിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....
കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട്...
സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ്...
ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് പൊലീസ് എത്തി...
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പിന്നില്‍ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന്...
വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന് വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ ഇടപെടലാണ് ഇതിനുപിന്നിലെന്നും ദിലീപ്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും...
തുടർച്ചയായി ഇടിഞ്ഞ സ്വർണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നത്തെ സ്വർണവില ഗ്രാമിന് 4450 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4460 രൂപയായിരുന്നു വില. 4490...
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ്. കോട്ടത്തറ ട്രൈബൽ സ്പെഷാലറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്....
ട്രെയിനിൽ തമിഴ്നാട്ടിൽ നിന്നും കൊല്ലത്തെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഗുരുവായൂർ-ചെന്നൈ എഗ്മൂർ, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രക്കാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തീവണ്ടിയിൽ നിന്ന് രോഗം പകർന്നതാണോയെന്ന് വ്യക്തതയില്ല. തീവണ്ടിയിലെ മറ്റു...
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്നു തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്പെഷ്യൽ പബ്ലിക്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോവിഡ് അവലോകനയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തന്നതിനൊപ്പം കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത്...
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. ഡിസംബര്‍ 22ന് ആലുവ വെളിയത്തുനാട് സ്വദേശിനിയായ 15കാരി സ്കൂളില്‍...
പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ്...
കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ...
നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. കൗണ്‍സിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ്...
ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് അതിവേഗം പടരുന്നു. 750 ലധികം ഡോക്ടർമാർ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വച്ചു. പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ്...
നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംവിധാനയകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി...
കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന് റയാന്(എട്ട്) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും...
ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പയ്യനാമണ്ണ് പത്താലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. റീനയും മകന് റയാനും വെട്ടേറ്റ നിലയിലാണ്. സോണി...
കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും പിന്നിൽ രണ്ടാമതെത്തി. മറച്ചുവെച്ച മരണങ്ങൾ കൂട്ടത്തോടെ പുറത്തുവിടേണ്ടി വന്നതോടെയാണ്...
സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ നാളെ ആരംഭിക്കും. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ...
നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ മേൽന്നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി...
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട്...
സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്....
കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആര്‍ടിസി തുടങ്ങാനിരിക്കുന്ന സര്‍വീസാണ് ഗ്രാമവണ്ടി. സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു....
വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്പെൻഡ് ചെയ്തെന്ന് മന്ത്രി ആന്റണി രാജു. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അഴിമതിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. ചെക്ക് പോസ്റ്റുകളിൽ പരിശോധനയും...
കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ...
ഒറ്റപ്പാലത്ത് ഒൻപത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലിൽ രാജേഷിന്റെ മകൾ ശിഖയാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു. വീടിനുള്ളിൽ വച്ച്...
അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ ഡോ. പിസി ബീനാകുമാരിക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വ്യാപനം തടയാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി എല്ലാവരും കരുതല്‍ നടപടി സ്വീകരിക്കണം. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത...
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകുക. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്....
കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് രൂക്ഷമാകുന്നതിനിടെ കരുതൽ ഡോസ് നൽകി പ്രതിരോധിക്കാൻ സർക്കാർ. കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ കോവിൻ ആപ്പ് വഴി അപ്പോയിന്മെന്റ് എടുക്കാം. വാക്സിനേഷന് ആർഹരായവരുടെ പട്ടിക ഉൾപ്പടെ കരുതൽ ഡോസുമായി...
മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത കേസിൽ പിടിയിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ. നീതുവിനെയും കുട്ടിയെ മർദ്ദിച്ചതിനും പണം തട്ടിയതിനുമാണ് പൊലീസ് കേസെടുത്തത്. വഞ്ചനാ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്...
കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും...
സർക്കാർ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിമുക്തഭടൻമാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും അമ്മയെയും മന്ത്രി സന്ദർശിച്ചു. സന്ദർശിച്ച കാര്യം മന്ത്രി ഫെയ്സ്ബുക്ക്...
നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഡോക്ടറുടെ വേഷത്തിലെത്തിയാണ്...
സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍...
കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട്...
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ വ്ളോഗറും ജീവകാരുണ്യപ്രവർത്തകനുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തിയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. 2018...
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും....
മെഡിക്കല്‍ കോളജില്‍നിന്നു കുട്ടിയെ തട്ടിയെടുത്ത നീതു രാജിന്റെ ലക്ഷ്യം കാമുകന് ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായിരുന്നെന്ന് പൊലീസ്. കുട്ടി ഇബ്രാഹിമിന്റേതെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ പറഞ്ഞു. കുട്ടിയുടെ ചിത്രം...
മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഈ വര്‍ഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി നീറ്റ് പിജി കൗണ്‍സലിങ്ങിന് അനുമതി നല്കി....
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മുവായിരം കടന്നു. 3007 പേര്‍ക്കാണ് ഇന്നലെ വരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതര്‍ കൂടുതല്‍-876. ഇതില്‍ 381 പേര് രോഗമുക്തി...
പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഐ ജി ജി ലക്ഷ്മണ സസ്പെൻഷനിൽ തുടരും. കോടികൾ തട്ടിച്ച കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരിലാണ് ഐ ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച ചേർന്ന...
സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ദിവസം ട്രഷറി ഓൺലൈൻ സേവനങ്ങൾ മുടങ്ങും. ട്രഷറി സെർവറിൽ ഒന്ന്, രണ്ട് തീയതികളിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുക. നാളെ വൈകീട്ട്...