പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്റെ...
രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം പരിധി വിടരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. നിർദ്ദേശം ലംഘിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രാജീവ് കുമാർ മുന്നറിയിപ്പ്...
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 645 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്ക്കരിച്ചതെന്ന്...
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് 130 കോടി രൂപ കൂടി അനുവദിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്ഷന് പരിഷ്കരണ കുടിശ്ശിക മൂന്നാം ഗഡു അനുവദിച്ചു....
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024 – 25 ലെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുമെന്നും...
സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്പാദന സംസ്ഥാനത്തെ റബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്പാദന ഇന്‍സെന്റീവ്...
കോഴിക്കോട് പരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള് മോഷ്ടാവാണെന്നാണ് പൊലീസിന്റെ നിഗമനം. അനുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിരുന്നു. തോട്ടില്‍...
ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാം. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം. ആനയെ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ...
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 48,480 രൂപയാണ്. ഗ്രാമിന് 6080 രൂപയും. ഈ മാസം ഒമ്പതിന് സര്‍വകാല റെക്കോര്‍ഡില്‍(ഒരു പവന് 48,600) എത്തിയ സ്വര്‍ണവില....
റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയയാള്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന് നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട്...
ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ താപനില(യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം, കോഴിക്കോട് ,തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 371 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. NV 928702 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ...
പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കായി അളന്നിട്ട ഭൂമിക്ക് നഷ്ടപരിഹാരം നൽകിയില്ല എന്ന് പരാതി. പൊളിഞ്ഞു വീഴാറായ വീടുകൾ നന്നാക്കാനോ സ്ഥലം വിറ്റുപോകാനോ സാധിക്കാതെ 35 ഓളം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് 4...
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിഎത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും കേരളത്തില്‍ ഇത്തവണ...
അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയ ഗണപതിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടുകൊമ്പന് സുഖം പ്രാപിച്ചു വരുന്നതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കാടു കയറിയ ആന ഇന്നലെ രാത്രി തിരിച്ച് റബ്ബര്‍,...
കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കലോത്സവ വേദിയിൽ ഉണ്ടായ തുടർച്ചയായ സംഘർഷങ്ങൾ അന്വേഷിക്കാൻ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. അതേസമയം കോഴക്കേസിലെ...
വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം സീറ്റ് ബെല്‍റ്റ് അഴിച്ചിറങ്ങിയ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് ഫൈന്‍ ഈടാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിലെ ജോജി...
കോയമ്പത്തൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിന്ധുവിന്റെ അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുള്ള മകന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന്റെ...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. തുടർച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട്...
മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിൻസിപ്പലിൻ്റെ ചുമതല നൽകാൻ നീക്കം. എംഎസ്എം കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല...
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പെന്ന നിര്‍ദേശം 2029ല്‍ നടപ്പായാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അടുത്ത സര്‍ക്കാരിന്റെ കാലാവധി മൂന്നു വര്‍ഷമായി ചുരുങ്ങും. 2024നും 2028നും ഇടയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി 2029ല്‍ അവസാനിക്കുന്ന...
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 48,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍...
സെര്‍വര്‍ പണിമുടക്കിയതിനാല്‍ റേഷന്‍ മസ്റ്ററിങ് തത്കാലം നിര്‍ത്തിയതായി മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിങ് നടത്താനുള്ള ക്രമീകരണം ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് നാളെ മുതല്‍...
സംസ്ഥാനത്തെ 48.16 ലക്ഷം സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്ഷന് ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ്...
സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. റേഷൻ വിതരണം നടത്തരുതെന്ന് അറിയിച്ചിട്ടും ചില വ്യാപാരികൾ വിതരണം...
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംതിട്ട,...
പൊലീസിനെതിരെ പരാതിയുമായി ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ്. കസ്റ്റഡിയിലെടുത്ത തന്റെ ജീപ്പിൻറെ പെട്രോൾ ടാങ്കിൽ പൊലീസ് കല്ലുപ്പിട്ടന്നും കോടതി നിർദേശത്തെ തുടർന്നുള്ള പരിശോധന അട്ടിമറിച്ചുവെന്നുമാണ് ആരോപണം. ചാലക്കുടി ഗവൺമെൻറ് ഐടിഐ...
ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്....
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് മരിച്ചത്. ചികിത്സാ പിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതുവു മകൾ യാമിയും ആരോപിച്ചു. സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കെഎസ് ഇബിക്ക് സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശികയിൽ തീരുമാനമായില്ല. വിഷയം ചർച്ച ചെയ്ത് തീരുമാനിക്കാനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക്...
തങ്ങൾക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് കേരള സര്‍വകലാശാല കലോത്സവം കോഴക്കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപകർ ഹൈക്കോടതിയിൽ. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തുവെന്നും അതേ അവസ്ഥയിലാണ് തങ്ങളുമെന്ന് ഹർജിക്കാർ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ...
ബില്ലുകള്‍ പാസാക്കാൻ ട്രഷറികള്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള നിര്‍ദേശമാണ് ധനവകുപ്പ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ബില്ലുകള്‍ മാറാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള...
സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ...
ആലത്തൂരിൽ പാട്ട് പാടി പ്രചാരണം നടത്തരുതെന്ന് കോണ്‍ഗ്രസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് സിറ്റിംഗ് എംപിയും ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ‘സഖാക്കള്‍ ആകെ അങ്കലാപ്പിലാണ്. അതിനിടയില്‍ പാട്ടുകൂടി വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്’,...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 513 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്. മരിച്ച വിധികർത്താവ് ഷാജിയാണ് ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകർ രണ്ടും മൂന്നും പ്രതികളാണ്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിധി...
വൈദ്യുതി കണക്ഷന് എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കില്‍ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച...
പത്തനംതിട്ട, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. വെള്ളിയാഴ്ച രാവിലെ കൊച്ചിയിൽനിന്നു ഹെലികോപ്റ്ററിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രിയെ...
തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ്...
മാർച്ചില്‍ സ്വർണ വില പിടിവിട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. കേവലം പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടായിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ റെക്കോർഡ് നിരക്കിലേക്ക് സ്വർണ വില ഉയരുകയും ചെയ്തു. എന്നാല്‍ മാർച്ചില്‍ ആദ്യമായി ഇന്നലെ...
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന് തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന് എന്നിവരും...
പത്തനംതിട്ട സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ...
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ നാല് ടെർമിനലുകളുടേയും രണ്ട് റൂട്ടുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ഏലൂർ ടെർമിനലിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ,...
സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡു കടന്നു. വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. വൈദ്യുതി, ധനകാര്യ...
കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി. ആരോപണ വിധേയനായ വിധികര്‍ത്താവ് പിഎന്‍ ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കോഴ വിവാദം പുതിയ വഴിത്തിരിവിലെത്തി. പൊലീസ്...
സംസ്ഥാനത്ത് കൊടും ചൂട് തുടരും. 17 വരെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട്...
പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്പി- ഗുരുവായൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ്...