കൊച്ചി നഗരത്തിൽ മോഡലായ യുവതി കാറിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ്. പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി...
ക്രിസ്മസ്- പുതുവത്സര തിരക്കുകൾ പരിഗണിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. 18 സർവീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. ഡിസംബർ 20 മുതൽ 25 വരെ: ബംഗളൂരു...
തിരുവനന്തപുരം കമലേശ്വരത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സല് ആണ് മരിച്ചത്. സ്കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു...
കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു....
നിരവധി വാഹനങ്ങളാണ് രാജ്യത്ത് ഉടനീളം പല കേസുകളിൽ പെട്ട് അന്വേഷണ ഏജൻസികൾ കസ്റ്റിഡിയിലെടുക്കും പിന്നീട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുകയും ചെയ്യുന്നത്. പ്രത്യേകിച്ച് കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പുതിയ കഥയുമല്ല....
താനാളൂരില്‍ തെരുവുനായ്ക്കള്‍ നാലുവയസുകാരനെ കടിച്ചൂകീറി. റഷീദ് – റസീയ ദമ്പതികളുടെ മകന് റിസ്വാനാണ് കടിയേറ്റത്. കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ട്. വീടിന് പരിസരത്തുവച്ചാണ് റിസ്വാന് കടിയേറ്റത്. കുട്ടമായെത്തിയ ആറ് നായ്ക്കള്‍ റിസ് വാനെ കടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍...
കാനയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ഷമചോദിച്ച് കോര്പ്പറേഷന്. രണ്ടാഴ്ച്ചക്കുള്ളില്‍ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്ന് കോര്പ്പറേഷന് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി കോടതിയില്‍ ഹാജരായി. നടപടിക്ക് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കാനകളും...
ആറ്റിങ്ങൾ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം .ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും...
കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന് ജയസൂര്യക്ക് സമന്‍സയച്ച് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. കോര്പറേഷന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബര്‍ 29- ന് നേരിട്ട്...
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് സൂപ്രണ്ടുമാർ അടക്കം 38 എസ്പിമാരെ മാറ്റി നിയമിച്ചു. തൃശൂർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർമാരെയും മാറ്റി. തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ...
എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് ശാന്തി കവാടത്തില്‍ നടക്കും. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി വി രാമന് പിള്ളയുടെ...
മലയാളിയായ സി വി ആനന്ദബോസ് പുതിയ പശ്ചിമബംഗാള്‍ ഗവര്‍ണര്‍. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമാണ് സി വി ആനന്ദബോസ്. മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരിക്കേ, ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി പോയ ഒഴിവിലാണ് സി വി...
ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ, ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. അതിനിടെ, പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ഉടന്‍ കാരണം കാണിക്കല്‍...
തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ആറ്റിങ്ങല്‍ കിഴുവിലം ഗ്രാമപഞ്ചായത്തില്‍ 88 തെരുവുനായകളെ കൊന്നുവെന്നായിരുന്നു കേസ്. 2017 ല്‍ ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 9 പ്രതികളെയാണ് ആറ്റിങ്ങള്‍ ജുഡിഷ്യല്‍ ഒന്നാം...
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത്...
ഇന്നലെ നടന്ന വാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗ്ഗീസിനെതിരെ ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അസുഖകരമായ...
ഗാര്‍ഹിക പാചകവാതക വിതരണം സുഗമമാക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി. സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. ഇതോടെ സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയാനും കാര്യക്ഷമമായി...
കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിർമാണ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് ഇന്നത്തെ...
വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടിൽ ഇറങ്ങി ഭീതിവിതച്ച കടുവ നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞിരുന്നു....
ഇന്നു മുതൽ 20 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ...
മണ്ഡലകാലത്തിന്റെ ആദ്യദിവസമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പുലർച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. ദേവസ്വം മന്ത്രി കെ...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന്...
പുറത്താക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ടയേഡ് ജഡ്ജിയുടെ...
മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് വീണ്ടും സുപ്രീം കോടതിയില്‍. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്കി.മരംമുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാനും...
കോട്ടയം മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതി...
ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സമയപരിധി ആറുമാസത്തേയ്ക്ക് നീട്ടിയതായി റവന്യൂമന്ത്രി കെ രാജൻ. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. ഭൂമി സംബന്ധമായ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 575 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AH 323494 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AB 485537...
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നതോടെയാണ് മണ്ഡല-മകരവിളക്ക്...
സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന് ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി...
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍...
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നീരജ്∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ ഇടത്തറ...
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിക്കണമെന്നും തമിഴ്നാട് സുപ്രീംകോടതിയെ...
മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി...
മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ചി’ന് ഇന്ന് തുടക്കം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി’...
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത...
സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. തിരുവനന്തപുരത്ത് നടക്കുന്ന ലോകായുക്തദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ട്. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ...
ഓര്‍ത്തഡോക്സ് -യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം അംഗീകരിക്കില്ലെന്നും...
ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്പെന്ഷന് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. മോന്‍സനെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ ഇടപെട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഐ ജി ലക്ഷ്മണയ്ക്കെതിരായ വകുപ്പ്...
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ആവർത്തിച്ച് മന്ത്രി.ജെ ചിഞ്ചുറാണി. കർഷകരുടെ ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച...
എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാമതും പരിഷ്കരിച്ചു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില രണ്ട് തവണ കുറഞ്ഞു. രാവിലെ കൂടിയ ശേഷമാണ് പിന്നീട് രണ്ട്തവണയായി കുറഞ്ഞത്. രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ, ഒരു...
ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാനായി നീലിമല പാത നവീകരിച്ചു. പമ്പ മുതൽ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയിൽ കല്ലുകൾ പാകിയിരിക്കുന്നത്. നവീകരിച്ച പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യാഴാഴ്ച തുറന്ന് കൊടുക്കും....
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടന്ന് സ്വർണവിലയാണ് ഇന്ന് ഉയർന്നത്. വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...
ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ഗതാഗതം, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. മാസത്തിൽ രണ്ട് തവണ കുഞ്ഞുങ്ങൾ പറയുന്നത്...
കെഎസ്യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നൽകിയത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. മണ്ണിടിച്ചിലിന് സാധ്യത കൂടുതലായതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ...
കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് സിപിഎം. ആര്‍എസ്എസുമായി താന്‍ ചര്‍ച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍എസ്എസിന്റെ ശാഖകള്‍ക്ക്...
സംസ്ഥാനത്ത് രാത്രി ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിട്ട പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു.ഉന്നതവിദ്യാഭ്യാസ രംഗത്തെ...