Kerala
ഭൂമി തരംമാറ്റല്‍; അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സമയം നീട്ടി


ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സമയപരിധി ആറുമാസത്തേയ്ക്ക് നീട്ടിയതായി റവന്യൂമന്ത്രി കെ രാജൻ. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.
ഭൂമി സംബന്ധമായ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ 14 ജില്ലകളിലായി 200 വില്ലേജുകളിലാണ് സര്‍വ്വേ. ആകെയുള്ള 1666 വില്ലേജുകളില്‍ 1550 വില്ലേജുകളിലാണ് നാലുവര്‍ഷം കൊണ്ടു സര്‍വേ പൂര്‍ത്തിയാക്കുക.
പലഘട്ടങ്ങളിലായി മുന്‍പ് ഡിജിറ്റല്‍ സര്‍വേ നടന്ന 116 വില്ലേജുകളില്‍ ഇനി മറ്റൊരു സര്‍വേ ഉണ്ടാവില്ല.ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇടിഎസ്) ഉപയോഗിച്ചാണ് 116 വില്ലേജുകളില്‍ സര്‍വേ നടന്നത്.