കേരളം
തെരുവുനായകളെ കൊന്നു കുഴിച്ചുമൂടിയ കേസ്; പ്രതികളെ വെറുതെ വിട്ടു
തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ആറ്റിങ്ങല്‍ കിഴുവിലം ഗ്രാമപഞ്ചായത്തില്‍ 88 തെരുവുനായകളെ കൊന്നുവെന്നായിരുന്നു കേസ്.
2017 ല്‍ ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 9 പ്രതികളെയാണ് ആറ്റിങ്ങള്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയായിരുന്നു പ്രതികള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 88 പട്ടികളെ കൊന്നതിന് കേസെടുത്തത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement