സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷൻ...
മദ്യം, സിഗരറ്റ്, എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ്പ് പരിരക്ഷയില്‍നിന്ന് ഓഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ധാരണപ്രകാരം മദ്യമോ സമാനവസ്തുക്കളോ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ...
സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്സിഡി പരിധിയില്‍...
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പദ്ധതി ചെലവിലടക്കം കടുംവെട്ടിന് സര്‍ക്കാര്‍. 40 ശതമാനമെങ്കിലും ചെലവ് വെട്ടിക്കുറയ്ക്കാനാണ് ആലോചന. സാമ്പത്തിക വര്‍ഷാവസാനം ആകുമ്പോഴേക്കും 30,000 കോടിയെങ്കിലും കണ്ടെത്തേണ്ട സ്ഥിതിയിലാണ് ധനവകുപ്പ്. കടമെടുപ്പു പരിധി കേരളത്തിനായി മാത്രം വര്‍ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി...
മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ...
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും...
ഒഴിവുണ്ടാവുന്ന എൻജിനീയറിങ് സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനീയറിങ് കോളജുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം. പ്ലസ് ടുവിന് 45...
സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25...
സര്‍ക്കാര്‍ ഓഫീസ് നടപടികള്‍ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള മറുപടികള്‍ ഇനി ഇ-മെയില്‍ മുഖേനയും നല്‍കും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇമെയില്‍ വഴി മാത്രം മതി’...
ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ...
സർവകലാശാല, ലോകായുക്ത നിയമങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ അംഗീകാരം നൽകിയേക്കില്ല. ഇത് സംബന്ധിച്ച ഫയൽ പരിശോധന തിങ്കളാഴ്ച ആയിരിക്കും തുടങ്ങുക. അതിനിടയിൽ വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ വ്യാഴാഴ്ച ഒപ്പിട്ടു. കണ്ണൂർ വി...
ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്. അദിവാസികളുടെ പരിപാടി ആയതുകൊണ്ടാണ് അട്ടപ്പാടിയില്‍ എത്തിയതെന്നും ഈ പരിപാടിയിലേക്ക് സംഘാടകര്‍ രണ്ടുമാസം മുന്‍പ് ക്ഷണിച്ചിരുന്നെന്നും...
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ അഞ്ച് ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കാന്‍ മന്ത്രി എം വി ഗോവിന്ദന്റെ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളിലും ഈ ഉത്തരവ് ബാധകമാണെന്നും മന്ത്രി അറിയിച്ചു. അഭ്യസ്തവിദ്യരായ...
ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധികയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും...
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കുന്നതിൽ തടസം ഉണ്ടാവില്ലെന്നും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും...
സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില സർക്കാർ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 13 ഉത്പന്നങ്ങൾക്ക് 6 വർഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയെക്കാൾ വിലക്കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി....
പ്രതിഷേധങ്ങള്‍ക്കിടെ കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ആറ് ജില്ലകളില്‍ ആദ്യഘട്ടമായി കല്ലിടല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,എറണാകുളം, തൃശൂര്‍,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് കല്ലിടല്‍. കണ്ണൂര്‍ ജില്ലയിലാണ്...
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി സ്വകാര്യ വിമാന കമ്പനികളുമായി കരാര്‍ ഒപ്പിടില്ലെന്നു ദിപം സെക്രട്ടറി തുഹീന്‍ കാന്ഡ പാണ്ഡേ. എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു...
സംസ്ഥാനത്തെ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിൽ നിയമിച്ചിട്ടുള്ള അയോഗ്യരായ അധ്യാപകരെ 2010 ലെ എ.ഐ. സി. റ്റി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ നിയന്ത്രിത സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രൈവറ്റ്...
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ...
സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഓഗസ്റ്റ് നാല് വരെ മാത്രമേ വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നുളളൂ. അതിനുശേഷം എല്ലാ വകുപ്പിലും 100% ഹാജർ പാലിച്ചിരുന്നുവെന്ന് സര്‍ക്കാര്‍...
കെഎസ്ആർടിസിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി ധനകാര്യ പരിശോധനാ വിഭാഗം. ചീഫ് എൻജിനീയർ ആർ ഇന്ദു അഴിമതി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകൾ നടത്തിയ കെഎസ്ആർടിസി ചീഫ് എൻജിനീയർ...
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. പൗരന്മാര്ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍...
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് ഇതുവരെ 70 ലക്ഷം പേർ വാങ്ങിയതായി റിപ്പോർട്ട്. 80–-85 ലക്ഷം കാർഡുടമകളാണ് സാധാരണ ഭക്ഷ്യക്കിറ്റ് വാങ്ങാറ്. ഇതുപ്രകാരം പതിനഞ്ച് ശതമാനത്തോളം പേർ മാത്രമാണ് ഇനി കിറ്റ് വാങ്ങാനുള്ളത്. ഭൂരിഭാഗം പേർക്കും കിറ്റ്...
കോവിഡനന്തര രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് ഇനി പണം നല്‍കണം. കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പോസ്റ്റ് കോവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍...
കോവിഡ് രണ്ടാം തരംഗത്തിൽ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും കർഷകർക്കുമുള്ള സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ (എംഎസ്എംഇ) കെട്ടിടനികുതി ജൂലൈ മുതൽ ഡിസംബർ വരെ ഒഴിവാക്കി. ഈ സ്ഥാപനങ്ങൾക്ക്...
നിയമസഭ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശം തിരുത്തി സര്‍ക്കാര്‍. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടയില്‍ സര്‍ക്കാരിന്റെ നിലപാടു മാറ്റം. അഴിമതിക്കാരനായ മന്ത്രി എന്ന പരാമര്‍ശമാണ് തിരുത്തിയത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍...
3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്സിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്സ് മടങ്ങിവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നടന്നതെന്തെന്ന് പരിശോധിക്കും. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും, സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളതിന് 8 ശതമാനവുമായാണ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ഇന്ത്യന്‍...
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കൽ സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ ഏകദേശ ധാരണയായതായി സൂചന. ആരൊക്കെ മന്ത്രിമാരാകണം എന്നതിലാണ് ചർച്ച പുരോഗമിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സിപിഐയ്ക്ക്...
കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍...
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ് തുക വെട്ടിക്കുറച്ച് സര്‍ക്കാര്‍. കോവിഡിന്റെ പേരിലാണ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ യാത്രാബത്ത എന്ന നിലയില്‍ അനുവദിച്ചിരുന്ന 12,000 രൂപ നല്‍കേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം....
മദ്യത്തിന് കൊറോണാ നികുതി നിര്‍ത്താന്‍ ലഫ്: ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല. മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് കൊറോണാ നികുതി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം ലെഫ് ഗവര്‍ണ്ണര്‍ അനുവദിച്ചില്ല. ജനുവരി 31 വരെ...
സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നല്‍കുന്നത്. കൊറോണ വൈറസ് വ്യാപിച്ചപ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും...
തമിഴ്നാട്ടില്‍ റമ്മി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം. ഇനി ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് 5000 രൂപ പിഴയും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക്...
ശബരിമലയില്‍ ദിനംപ്രതി ഭക്തരുടെ എണ്ണം കുറഞ്ഞുവരികയാണ്. ബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന്...
കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ചട്ട് പൂജയ്ക്ക് ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭ്യര്‍ത്ഥിച്ചു. അതേസമയം,...
കേരളത്തില്‍ സി.ബി.ഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സി.ബി.ഐക്ക് കേരളത്തില്‍...
സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഓള്...
വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ പോയി പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ...
ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്....
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തട്ടിയ പണം എവിടേക്ക് പോയെന്ന്...
മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് കെ എസ്യു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ രക്തസാക്ഷിയാണ് ദേവിക. സര്‍ക്കാര്‍ കുടുംബത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്നും കെഎസ്യു സംസ്ഥാന...
മദ്യവില്‍പ്പനയില്‍ കോടതികള്‍ ഇടപെടേണ്ടന്ന് സുപ്രീം കോടതി. മദ്യവില്‍പ്പനയ്ക്ക് ചട്ടക്കൂട് ഉണ്ടാക്കുന്നത് കോടതികളുടെ പണിയല്ലെന്ന് സുപ്രീം കോടതി. മദ്യം എങ്ങനെ വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്െ്റ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ അടയ്ക്കാനുള്ള...