Connect with us

കേരളം

ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി

ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധികയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത് നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങൾക്ക് തൊഴിൽ നല്‍കണം. ഒരു വർഷത്തിനുള്ളിൽ 2 നൂറു ദിന കർമ്മ പദ്ധതികളാണ് നടപ്പാക്കിയത്. ലൈഫിന്റെ ഭാഗമായി 2 ലക്ഷത്തി 95,000 വീടുകൾ നിർമ്മിച്ചു. 114ഫ്ലാറ്റുകൾ പണി പൂർത്തിയായി.

1,50000 പട്ടയം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. അതില്‍ 33530 പട്ടയം വിതരണം ചെയ്തു. 3570 പട്ടയങ്ങൾ വിതരണത്തിന് സജ്ജമാണ്. 20750 ഓഫീസുകൾക്ക് കെ. ഫോൺ നൽകി. 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് പദ്ധതി പുരോഗമിക്കുന്നു. 3, 95,308 തൊഴിൽ അവസരം സൃഷ്ടിച്ചു. പി എസ് സി വഴി 22,345 പേർക്ക് നിയമന ശുപാർശ നൽകി. 1, 83,706 പേർക്ക് കഴിഞ്ഞ സർക്കാർ നിയമനം നൽകി. 105 പേരെ കെഎഎസ് വഴി നിയമിച്ചു. 10400 പുതിയ തൊഴിൽ അവസരങ്ങൾ മൂന്ന് ഐടി കമ്പനികളിൽ വന്നു. 29 ലക്ഷം ചതുശ്ര അടി ഐടി പാർക്കുകളിൽ നിർമ്മാണത്തിലാണ്.

വയനാട് കോഫി പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു. ടൂറിസം രംഗത്ത് ആഭ്യന്തര ടൂറിസത്തിൽ 20 21-51 % വർദ്ധനയുണ്ടായി. 1186 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 64.006 കുടുംബങ്ങൾ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാൻ നടപടി തുടങ്ങി.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. 2021-22 അധ്യയന വർഷം – 144 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ഭൂരഹിതർക്ക് 39.97 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചു. കിഫ് ബി പിന്തുണയോടെ 19 സ്റ്റേഡിയം നവീകരിച്ചു. 38.5 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികൾ തുടങ്ങി. ദേശീയപാത 66 നിർമ്മാണം പുരോഗമിക്കുന്നു.

കിഫ് ബി പിന്തുണയോടെ 19 സ്റ്റേഡിയം നവീകരിച്ചു. 38.5 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികൾ തുടങ്ങി. സിറ്റി ഗ്യാസ് പദ്ധതി കോട്ടയം – ഇടുക്കി – പത്തനംതിട്ടയിലേക്ക് വ്യാപിക്കും. അങ്ങനെ 14 ജില്ലകളിലും സിറ്റി ഗ്യാസ് പദ്ധതിയാകും. 19, 202 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കി. 1026 തദ്ദേശ സ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ് വസ്തു ശേഖരത്തിനായി ഹരിത കർമ്മ സേന സജ്ജമായി. ജൂൺ-2 ന് പ്രോഗ്രസ് റിപ്പോർട്ടിറക്കും. എത്രമാത്രം കാര്യങ്ങൾ നടപ്പാക്കിയെന്ന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ അറിയിക്കും.

സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ തുറന്നുകാട്ടി ജനങ്ങളെ പറഞ്ഞു മനസിലാക്കി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ തുടർ സമരം പ്രഖ്യപിച്ച സ്ഥലങ്ങളിൽ പോലും തദ്ദേശ സ്ഥാപനങ്ങളിൽ വിജയിച്ചു. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും നടപ്പാക്കും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.

ദുരന്ത സാധ്യത കൂടിയ സ്ഥലങ്ങളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കും. ഈ പട്ടിക വില്ലേജ് ഓഫീസ്, പൊലീസ്, ഫയർ ഫോഴ്സ് എന്നിവ നൽകണം. സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് വേണം. കുട്ടികൾ സ്കൂൾ വിട്ട് വന്നില്ലെങ്കിൽ രക്ഷിതാക്കൾ പൊലീസില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kochi water metro.jpeg kochi water metro.jpeg
കേരളം13 hours ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം17 hours ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം2 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം2 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം2 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം2 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം3 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം3 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം3 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

harshina.jpg harshina.jpg
കേരളം5 days ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

വിനോദം

പ്രവാസി വാർത്തകൾ