ആത്മഹത്യ ചെയ്ത ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരം നിരസിച്ചതാണ് മാനസികമായി തകര്‍ത്തെന്നും താന്‍ എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്....
തൃശൂര്‍ എസ്.എൻ. പുരത്തെ ഷാപ്പില് നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു. സംഭവത്തില്‍ കള്ള് ഷാപ്പ് മാനേജറെ റിമാന്‍ഡ് ചെയ്തു. ഷാപ്പ് അടച്ചുപൂട്ടി.ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറു ഭാഗത്തുള്ള പോഴങ്കാവ് ഷാപ്പില് നിന്നാണ് 21...
പൊലീസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. അഭിരാമിയെ...
ടിവി സീരിയല്‍ നിര്‍മ്മിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംവിധായകനെതിരെ കൊച്ചിയില്‍ പൊലീസ് കേസ് എടുത്തു. നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിര്‍ദേശ പ്രകാരം ഹില്‍ പാലസ്...
തൃശൂര്‍ കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയുടെ (55) മരണത്തില്‍ തൃശൂരിലെ സ്വര്‍ണവ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വിശാലിന്റെ വീടിന്റെ മുന്നില്‍ കിടക്കുകയായിരുന്നു...
ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി പുറത്തിറങ്ങിയ ശേഷം കള്ള നോട്ടടിച്ച് യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് അറസ്റ്റിലായത്. 200 രൂപയുടെ 95 കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്....
കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് വളഞ്ഞിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ് എന്ന രാമപുരം സാബു, കൊല്ലരോട്ട് ബാബു...
പ്രമാദമായ കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി നിതീഷ് ഓൺലൈൻ പ്ലാറ്റ്ഫോമിലെ ജനപ്രിയ നോവലിസ്റ്റ്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ‘ദൃശ്യം 2’ സിനിമയിലെ പോലെ സ്വന്തം ജീവിതത്തില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധം തോന്നിക്കുന്ന...
പതിമൂന്ന്കാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസിൽ എഴുപതു കാരനും രണ്ടാനമ്മയുമുൾപ്പെടെ നാലു പേർക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി വിധിച്ചു. 10 വർഷം മുൻപ് നടന്ന സഭവത്തിലാണ് നിർണായക വിധി....
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 61 വര്‍ഷവും മൂന്നുമാസവും കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പിവീട്ടില്‍ മുഹമ്മദ് ആഷിക്കിനെ(40)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്....
ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്....
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് മരിച്ചത്. ചികിത്സാ പിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതുവു മകൾ യാമിയും ആരോപിച്ചു. സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി...
ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാൻ സാധിക്കാത്ത വനംവകുപ്പിനോടുള്ള പ്രതിഷേധസൂചകമായിട്ടാണ് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത്. മോര്‍ച്ചറിക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ...
നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്....
പത്തനംതിട്ടയിൽ ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ സിഡബ്ല്യുസി അംഗമായ അഭിഭാഷകയ്ക്കെതിരെയും സിപിഐഎം അംഗത്തിനെതിരെയും പൊലീസ് കേസെടുത്തു. .കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്ജുൻ ദാസാണ് ഒന്നാം പ്രതി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി...
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടിയുമായി വൈസ് ചാന്‍സലര്‍. ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്ഡന് ഡോ. കാന്തനാഥിനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന് തള്ളിയിരുന്നു....
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോടുകൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു...
സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി. മുഖ്യപ്രഹി സിൻജോ ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പർ മുറിയിലും നടുത്തളത്തിലും ഉൾപ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്. മർദ്ദിക്കാൻ ഉപയോഗിച്ച വയർ, ഗ്ലൂ...
വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്സണ് അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന് എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്....
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം. ഫെബ്രുവരി 18നാണ് സിദ്ധാർഥനെതിരെ കോളേജിന് പരാതി കിട്ടിയത്. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഇന്റേർണൽ കംപ്ലെയ്ൻ്റ്സ് കമ്മറ്റിക്ക് പരാതി കൈമാറിയത് 20നാണ്. എന്നാൽ...
കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്. പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം. ജയചന്ദ്രന് കഴുത്തിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സേലം...
മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28) നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ...
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിപ്പട്ടിക വലുതാകും. ആകെ 18 പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. 6 പേർ കസ്റ്റഡിയിലാണ്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എസ്എഫ്ഐ നേതാക്കൾ അടക്കം...
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. ശിക്ഷ കൂട്ടണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20...
സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്....
ആലപ്പുഴ ജില്ലയിൽ കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹമദേവൻ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ...
ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന് എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് മകന് മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി...
മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട്...
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഷർമി എന്ന...
തിരുവനന്തപുരം നേമത്ത് വ്യാജ അക്യുപങ്ചര്‍ ചികിത്സയില്‍ ഭാര്യ മരിച്ച സംഭത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു....
കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രദേശിക നേതാവ് സത്യനാഥിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതി അഭിലാഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആയുധം കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് പൊലീസ്...
തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയെ അല്പം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. പൂജപ്പുര വനിതാ ശിശു വികസന...
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്....
ചേർത്തലയിൽ കൊല്ലപ്പെട്ട ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ഭർത്താവ് പെട്രോൾ ഒഴിച്ചെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് പട്ടണക്കാട് സ്വദേശി ആരതിയെ ഭർത്താവ് ശ്യാംജിത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി...
തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. പൊലീസ് ബസിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. തിരുവനന്തപുരം മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതി റോയിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ബ്ലേഡ് കൊണ്ട്...
താനാളൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. താനാളൂര്‍ നരസിംഹ മൂര്‍ത്തീ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മം കുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്ര ഓഫീസുകള്‍ക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ പണം കവരുകയായിരുന്നു. മീനടത്തൂര്‍ അമ്മം കുളങ്ങര ക്ഷേത്രത്തിന്റെ ഓഫീസിന്റെ...
വയനാട്ടില്‍ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് മരിച്ചത്. 32 വയസായിരുന്നു. ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആദ്യം മാനന്തവാടി മെഡിക്കൽ...
ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ സ്വദേശികളായ ഷെഫീഖ്, ഫസിൽ കെ.വൈ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പതിനഞ്ചാം തീയതി...
വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊല്ലം വാളകത്താണ് സംഭവം. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയെയാണ് പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വെറ്റില...
കൊല്ലം ചവറ തേവലക്കരയിൽ ക്ഷേത്രവാദ്യത്തിൽ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് മർദ്ദനമേറ്റതായി ക്ഷേത്ര ജീവനക്കാരന്റെ പരാതി. തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ക്ഷേത്രത്തിൽ ശീവേലി ചടങ്ങിന് എത്തിയ പ്രതി, പഞ്ചവാദ്യത്തിന്...
സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്ത് പരസ്യം നല്കി പണം തട്ടിയയാളെ കരമന പൊലീസ് അറസ്റ്റുചെയ്തു. വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് (58) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷന്...
കലൂർ കത്രക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചാം പ്രതി പിടിയിൽ. കൊച്ചി കളമശ്ശേരി സ്വദേശിയായ മനുവിനെയാണ് പൊലീസ് പിടികൂടിയത്. ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള...
തിരുവനന്തപുരം നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. അജികുമാർ ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ...
ഡൽഹിയിൽ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് 25 കാരനെ കുത്തി കൊലപ്പെടുത്തിയത്. ആളുകൾ നോക്കിനിൽക്കെ പട്ടാപ്പകലായിരുന്നു കൊലപാതകം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സുൽത്താൻപുരിയിലാണ് സംഭവം. ആസാദ്(25) എന്നയാളാണ്...
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി. കേസിൽ നേരത്തെ ഡിവൈഎഫ്ഐ നേതാവും...
കൊച്ചി കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍. മൂന്ന് പേരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷമീര്‍, ദില്ഷന്, വിജയ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം...
ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാറയ്ക്കല്‍ ഷീലയ്ക്ക് നേരെയാണ് ആക്രമണണം ഉണ്ടായത്. അയല്‍വാസിയായ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയ്ക്ക് 60...
വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിൽ കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും...
കൊലക്കേസിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡിന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ച കേസിലാണ് ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യനടക്കം അഞ്ചുപേരെ അമ്പലപ്പുഴ...