കേരളം
ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസ്; CWC അഭിഭാഷകയ്ക്കെതിരെയും ഭർത്താവായ സിപിഐഎം നേതാവിനെതിരെയും കേസ്
പത്തനംതിട്ടയിൽ ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ സിഡബ്ല്യുസി അംഗമായ അഭിഭാഷകയ്ക്കെതിരെയും സിപിഐഎം അംഗത്തിനെതിരെയും പൊലീസ് കേസെടുത്തു. .കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്‍ജുൻ ദാസാണ് ഒന്നാം പ്രതി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. എസ് കാര്‍ത്തികയ്ക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്.
ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. കേസില്‍ കാര്‍ത്തികയെ പ്രതിചേര്‍ത്തു. അനധികൃത പാറകടത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അര്‍ജുൻ ദാസിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു.
പാറ കടത്തിനെതിരെ പരാതി നൽകിയവരുടെ വീട്ടിലെ കുട്ടിയെയാണ് സിഡബ്ല്യുസി അംഗവും സിപിഐഎം പ്രാദേശിക നേതാവും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. അതേസമയം, പരാതി വ്യാജമാണെന്നും മലയാലപ്പുഴ പൊലീസ് അന്യായമാണ് കേസെടുത്തതെന്നും ഇതിനെതിരെ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കാര്‍ത്തിക പ്രതികരിച്ചു.