Connect with us

ക്രൈം

കാര്‍ ഇടിച്ചു കൊന്നു; മൃതദേഹം പാടത്ത് തള്ളിയ സ്വര്‍ണവ്യാപാരി അറസ്റ്റില്‍

Published

on

thrissur accident

തൃശൂര്‍ കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയുടെ (55) മരണത്തില്‍ തൃശൂരിലെ സ്വര്‍ണവ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വിശാലിന്റെ വീടിന്റെ മുന്നില്‍ കിടക്കുകയായിരുന്നു രവി. ഇത് ശ്രദ്ധിക്കാതെ വീട്ടിലേക്ക് കാര്‍ കയറ്റുമ്പോള്‍ രവിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ മരിച്ച രവിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ വിശാല്‍ പാടത്ത് തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് രവിയാണെന്ന് ആദ്യം തിരിച്ചറിയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രവി തൃശൂര്‍ നഗരത്തിലെ ഗോസായി കുന്നിലുള്ള സ്വര്‍ണവ്യാപാരിയുടെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്നാണ് കിടന്നിരുന്നത്. രാത്രി വീട്ടിലേക്ക് വരുന്ന സമയത്ത് ഗേറ്റിനോട് ചേര്‍ന്ന് രവി കിടക്കുന്നത് വിശാല്‍ കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Also Read:  സ്ത്രീ ശക്തി ലോട്ടറി ഫലം; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

രവി കിടക്കുന്നത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ രവിയുടെ ദേഹത്തുകൂടി കയറിയിറങ്ങി മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞ വിശാല്‍ സംഭവം ഒളിപ്പിക്കാനായി മൃതദേഹം കാറില്‍ കയറ്റിയതായും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം പാടത്ത് ഉപേക്ഷിച്ചു എന്നതാണ് കേസ്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. വിശാലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മണ്ണുത്തി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

Also Read:  മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

വാഹനം കയറിയിറങ്ങിയതായുള്ള സംശയം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഉന്നയിച്ചിരുന്നു. വാഹനാപകടമാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്. ഈ സമയത്ത് കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ വിശാലിന്റെ വാഹനം കടന്നുപോയതായി കണ്ടെത്തി. കൂടാതെ മദ്യലഹരിയില്‍ സ്ഥിരമായി രവി വഴിയരികില്‍ കിടക്കാറുണ്ട് എന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിശാല്‍ പിടിയിലായതെന്നും പൊലീസ് പറയുന്നു.

Also Read:  തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് കൂപ്പൺ പണപ്പിരിവ്‌ നടത്താൻ KPCC; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം12 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം18 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം18 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം19 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം20 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം4 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം4 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം6 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം7 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം7 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ