കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിട്ടു. ചില സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപന രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് നേരത്തെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ കാലയളവ് നീട്ടുകയും ചെയ്തിട്ടുണ്ട്. നിലവിലെ ദിനംപ്രതിയുള്ള കൊവിഡ്...
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പടര്‍ന്ന് പിടിക്കുന്നതിനിടെ, വരാനിരിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതിനിടെ 12 വയസിന് മുകളില്‍ പ്രായമുള്ള...
വാക്സിൻ നയവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോർന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഇക്കാര്യത്തിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സുപ്രീംകോടതി വാക്കാൽ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. വാക്സിൻ നയത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു സത്യവാങ്മൂലം. വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് .കെ ജി എം ഒ എ. കൊവിഡ് ചികിത്സയ്ക്കൊപ്പം മറ്റ് ചികിത്സയ്ക്ക് കൂടെ പ്രാധാന്യം നൽകണമെന്നും കൂടുതൽ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,754 പേര് ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ്...
കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഒരു കോടി ഡോസ്...
ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒരു കോടി എൺപത്തിരണ്ട് ലക്ഷം പേർ ചികിത്സയിലുണ്ട്. അമേരിക്കയിലാണ്...
സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ്...
ഡോക്ടര്‍മാരും നഴ്സുമാരും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍. പത്തു ദിവസത്തിനിടെ ആയിരത്തി എഴുപത്തൊന്ന് പേരാണ് രോഗബാധിതരായത്. സുരക്ഷാ വസ്തുക്കളുടെ നിലവാരത്തെക്കുറിച്ചും ആശങ്ക ഉയരുകയാണ്. വാക്സിന് എടുത്തവര്‍ക്ക് ഗുരുതരാവസ്ഥയില്ലെന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് പ്രതിദിനം 100...
കൊവിഡ് മഹാമാരി നിയന്ത്രണത്തിന് സംസ്ഥാന സർക്കാരിന് സഹായമേകുന്ന നടപടികളുമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി. ക്വാറന്റയിൻ സെന്ററുകൾ സജ്ജീകരിക്കൽ, പഠിതാക്കൾക്ക് വാക്സിനേഷൻ ഉറപ്പാക്കൽ, പ്രതിരോധ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ പ്രേരക്മാർക്ക് കേരള സംസ്ഥാന സാക്ഷരതാമിഷൻ...
കൊവിഡ് ചികിത്സയ്ക്കു ചെലവായ നാലര ലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിക്കു ജില്ലാ കലക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്. കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ...
സംസ്ഥാനത്ത് ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള...
കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088,...
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്ത് 9 ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്സിജന്‍ ‘സപ്പോര്‍ട്ടില്‍’ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. രണ്ടുലക്ഷത്തോളം പേര് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു....
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ ഈ മാസം പന്ത്രണ്ടിനം സാധനങ്ങള്‍. കഴിഞ്ഞ മാസത്തെ വിഷുകിറ്റിൽ പതിനാലിനം സാധനങ്ങളാണ് നല്‍കിയത്. ഇതില്‍ നിന്ന് കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങള്‍ നല്‍കാമെന്ന് സപ്ലൈകോ സര്‍ക്കാരിനെ...
യാത്രാപാസിനായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ്...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ രണ്ടാം ദിവസത്തിലേക്ക്. പൊലീസ് പരിശോധന കർശനമാക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് ഊടുവഴികളിലൂടെ ആളുകൾ കേരളത്തിലേക്ക് കടക്കുന്നുണ്ട്. പാലക്കാട് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം അടിയന്തരാവശ്യങ്ങൾക്കായി...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം പേരാണ് മരിച്ചത്....
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു. https://pass.bsafe.kerala.gov.in...
സംസ്ഥാനത്ത് കോവിഡ് ആദ്യ തരംഗം ഉണ്ടായപ്പോൾ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. ആ ഇടപെടൽ ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചു. കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും അതിനെ പ്രശംസിച്ചു. രണ്ടാം തരംഗത്തിൽ...
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395,...
കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര...
എറണാകുളം ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ജില്ലയില്‍ നിരത്തുകള്‍ ഏറെയും ഒഴിഞ്ഞു കിടക്കുന്നു. അത്യാവശ്യ യാത്രക്കാര്‍ ഒഴികെ കാര്യമായ വാഹനങ്ങളോ ആളുകളോ നിരത്തിലില്ല....
കൊവിൻ ആപ്പിൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്തവർക്ക് ഇന്നുമുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഈ നാലക്ക കോഡ് അറിയിച്ചെങ്കിൽ മാത്രമെ വാക്സിൻ സ്വീകരിക്കാൻ സാധിക്കൂ. വാക്സിൻ സ്ലിപ്പിലും ഡിജിറ്റൽ സർട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും....
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ പുറത്തിറങ്ങണമെങ്കിൽ പൊലീസിന്റെ യാത്രാ പാസ് നിർബന്ധമാണ്. ഇന്ന് വൈകുന്നേരത്തോടെ ഓൺലൈൻ പാസിന് അപേക്ഷിക്കാനുള്ള സംവിധാനം നിലവിൽ വരും. കേരള പൊലീസിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക. പേര്, സ്ഥലം,...
കൊവിഡ് വ്യാപന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്നാട് കടുപ്പിച്ചത്....
രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,01,078 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4187 പേര് ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ 3,18,609 പേരാണ് രോഗമുക്തി...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 13,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.83...
സംസ്ഥാനത്ത് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നു. ഇന്നുമുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന്...
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് കടക്കുകയാണ്. ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ...
ഏപ്രിലില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 75 ലക്ഷം പേര്‍ക്കെന്ന് റിപ്പോർട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) ആണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സിഎംഐഇ മാനേജിങ് ഡയറക്ടറും ചീഫ്...
സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കും . അതിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്നും...
സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153,...
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട്ട് തേടി. മെയ് 4 ന് ജൂബിലി മിഷൻ...
കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ വാര് റൂമുകള്‍ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ആശുപത്രിയിലേയും കോവിഡ് രോഗികളുടെ എണ്ണവും, ഓക്സിജന്‍ ലഭ്യതയും ഈ വാര് റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍...
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് എറണാകുളം ജില്ല. അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക്.കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും.നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങിയാൽ കർശന...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് കടക്കുകയാണ്.ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍...
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. രോഗം ഗുരുതരമായി ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗിയെ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകർ ബൈക്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...
രാജ്യത്ത് കൊവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിവസവും അരലക്ഷത്തിന് അടുത്താണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം. സംസ്ഥാനത്തെ ബെഡുകളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. ഐസിയു കിടക്കകൾക്കെല്ലാം ക്ഷാമം അനുഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ 80 ശതമാനത്തിലും കൊവിഡ്...
കൊവിഡ് വ്യാപനം രൂക്ഷമാകുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ അധ്യയനവര്‍ഷം ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം. ജൂണില്‍ സ്കൂളുകള്‍ തുറന്നുള്ള അധ്യയനം സാധിക്കില്ലെന്ന് നേരത്തേ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജൂണില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസ്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14,000ത്തിലധികം പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 32.68...
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ഐഎസ്ആര്‍ഒ സൗജന്യമായി നല്കി. ക്രയോജനിക് എന്‍ജിനായി ഉല്പാദിപ്പിക്കുന്ന മേന്മയേറിയ ലിക്വിഡ് ഓക്സിജനാണ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിച്ചത്. ഓക്സിജന്‍...
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 6മുതല്‍ വൈകുന്നേരം 7.30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രം. ജില്ല വിട്ടുള്ള യാത്ര പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കും....
കൊവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൊവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക്...
കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗത വർധിപ്പിക്കണമെണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി. വാക്സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനിടയിലും പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും...
കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418,...
കോവിഡ് ബാധിതരുടേതുൾപ്പെടെയുള്ള മരണങ്ങൾ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളിൽ ശവ സംസ്ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തിൽ താത്ക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തെ കുറിച്ച് ജില്ലാകളക്ടർ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പത്രവാർത്തയുടെ...
സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ബെംഗളൂരുവില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദേശ...
കൊവിഡ് ചികിത്സയുടെ പേരിൽ ചില സ്വകാര്യ ആശുപത്രികൾ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തിരുവനന്തപുരം ജില്ലയിലെ...