Connect with us

ദേശീയം

ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി: രണ്ട് കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

Published

on

ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭാഗികമായിട്ടാകും ഉത്തരവ് പുനഃപരിശോധിക്കുക. കേസിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

ഇഡിക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ വിധിക്കെതിരായ പുനഃപരിശോധന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർണായക ഉത്തരവ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോർട്ട് ആരോപണം നേരിരുന്ന വ്യക്തിക്കോ പ്രതിക്കോ നൽകേണ്ടതില്ല, ആരോപണ വിധേയനല്ല എന്ന് തെളിയിക്കേണ്ടത് കേസ് നേരിടുന്ന വ്യക്തിയുടെ ഉത്തരവാദിത്തമാണ് തുടങ്ങിയ നിയമത്തിലെ വ്യവസ്ഥകളാകും പ്രധാനമായി പുനഃപരിശോധിക്കുകയെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളിലും പരിശോധനയുണ്ടാകും. പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.

കള്ളപ്പണമോ കള്ളപ്പണം വെളുപ്പിക്കലോ തടയുന്നതിനെ പൂർണമായും പിന്തുണയ്ക്കുന്നു എന്ന് കോടതി അറിയിച്ചു. രാജ്യത്തിന് അത്തരം കുറ്റകൃത്യങ്ങൾ താങ്ങാനാവില്ല. എന്നാൽ, നിയമത്തിലെ ചില വ്യവസ്ഥകളിൽ പുനർചിന്തനം വേണമെന്നും കോടതി വാദത്തിനിടെ നീരീക്ഷിച്ചു. കേസ് നാല് ആഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. പ്രതികളായവർക്ക് അതുവരെ അറസ്റ്റിൽ നിന്ന ഇടക്കാല സംരക്ഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. പാർലമെന്‍റ് പാസാക്കിയ നിയമത്തിലെ ഇഡിയുടെ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ കാർത്തി ചിദംബരമാണ് പുനപരിശോധനയ്ക്കായി കോടതിയെ സമീപിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version