Connect with us

ദേശീയം

തുല്യ നീതി വേണം: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹർജി

supremecourtofindia

സിബിഎസ്‌ഇയിലും സംസ്ഥാന ബോര്‍ഡിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ നീതി നല്‍കണമെന്നും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നേരത്തെ സിബിഎസ്‌ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ആവശ്യവുമായി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പ്ലസ്ടു മൂല്യനിര്‍ണയും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ണായകമാകും.അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ തീരുമാനമായത്.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തിൽ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്.

ചില സംസ്ഥാനങ്ങളിൽ കൊവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ലോക് ഡൗൺ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിര്‍ണ്ണായക തീരുമാനം എടുക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version