Connect with us

ദേശീയം

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Published

on

exam 2

ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.

നീറ്റ് പിജി കൗണ്‍സലിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും 21ന് പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരുടെ വാദം തള്ളിയ കോടതി രണ്ടുലക്ഷത്തിലേറെ പേര്‍ പരീക്ഷയ്ക്കു ഹാജരാവുന്നുണ്ടെന്നും മാറ്റിവയ്ക്കുന്നത് അവര്‍ക്കു പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയില്‍നിന്നു രാജ്യം കരകയറി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ പരീക്ഷാ ക്രമം കൃത്യമായി പാലിക്കുകയാണ് വേണ്ടത്. പരീക്ഷ നടത്താന്‍ വൈകുന്നത് റെസിഡന്റ് ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത്തിനു കാരണമാവും. ചികിത്സയെയും ഡോക്ടര്‍മാരുടെ ജോലിയേയും ബാധിക്കുമെന്നതിനാല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം24 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version