Connect with us

ദേശീയം

ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കിൽ അടച്ചുപൂട്ടണം; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

SupremeCourtofIndia

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിമര്‍ശിച്ചു.

ട്രൈബ്യൂണലുകള്‍ ഒന്നുകില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് പത്ത് ദിവസത്തെ സമയമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . അതേസമയം, ട്രൈബ്യൂണല്‍ റിഫോംസ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന രീതിയെയും സുപ്രിംകോടതി വിമര്‍ശിച്ചു.

സുപ്രീംകോടതി ചില വകുപ്പുകള്‍ റദ്ദാക്കിയതിന് പിറകെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നെന്നും നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിധിയിലുള്ള കാര്യമാണെങ്കിലും, ബില്‍ കൊണ്ടുവന്നതിന് പിന്നിലെ കാരണം എന്താണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version