കേരളം
സുധീര്‍ അപകടത്തില്‍ പെട്ടത് വീട് പണി നടക്കുന്നിടത്ത് നിന്ന് മടങ്ങുമ്പോള്‍; പ്രിയ അധ്യാപകന് വിട നല്‍കി സ്കൂള്‍
ടിപ്പർ ലോറി അപകടത്തിൽ മരിച്ച ചാല വെക്കോഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ജിഎസ് സുധീറിന് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി. സുധീർ പഠിപ്പിച്ച സ്കൂളിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ വിദ്യാർത്ഥികളും സഹപ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു.
തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന് ചാല സ്കൂളില്‍. എല്ലാ പ്രവർത്തനങ്ങള്‍ക്കും ഓടിനടക്കുന്ന അധ്യാപകനായിരുന്നു സുധീർ എന്ന് സഹപ്രവര്‍ത്തകരും കുട്ടികളും ഒരുപോലെ പറയുന്നു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്കൂളിൽ കുട്ടികള്‍ക്കായി എന്തിനും മുന്നിലുണ്ടാകുമായിരുന്ന അധ്യാപകൻ.
ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി ലാബ് സജ്ജമാക്കാൻ രാവിലെ എത്തുമെന്ന് പറഞ്ഞ് ഇന്നലെ ഇറങ്ങിയതായിരുന്നു സുധീർ. ഇന്ന് സ്കൂള്‍ ഏറ്റവുവാങ്ങിയത് പക്ഷേ അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരമാണ്.
അധ്യാപക സംഘടനാ പ്രവർത്തൻ കൂടിയായിരുന്നു സുധീർ. ഇന്നലെ പനവിളയിൽ വച്ചാണ് ടിപ്പര്‍ ലോറിയുമായി സുധീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് അപകടമുണ്ടായത്.
പട്ടത്ത് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. മങ്ങാട്ടുകടവിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു. ഡിഎംഒ ഓഫീസിലെ ജീവനക്കാരി സ്മിതയാണ് സുധീറിന്‍റെ ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺമക്കളുണ്ട്.