Connect with us

ദേശീയം

യുവ എഴുത്തുകാര്‍ക്ക് മൂന്നുലക്ഷം രൂപ സ്റ്റൈപന്‍ഡ്

Published

on

modi

യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി യുവ പദ്ധതിക്ക് തുടക്കമായി. ഇംഗ്ലീഷും മലയാളം അടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നാഷനല്‍ ബുക്‌ട്രസ്റ്റിനാണ് നിര്‍വഹണ ചുമതല. 75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്നത്.. ഇവര്‍ക്ക് നാലാഴ്ച നീളുന്ന ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിശീലനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷനല്‍ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. മെന്റര്‍ഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തില്‍ മൂന്ന് ലക്ഷം രൂപയുടെ സ്‌റ്റൈപ്പന്റും ഇവര്‍ക്ക് നല്‍കും.. ഈ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാര്‍ക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും സ്വന്തം മേഖലകളില്‍ ആ കാലഘട്ടത്തിലുണ്ടായ വീരേതിഹാസങ്ങളെയും രേഖപ്പെടുത്താന്‍ 2021 ജനുവരി 31 ലെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഈ പദ്ധതി നിലവില്‍ വന്നത്.

2021 ജൂണ്‍ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും അയ്യായിരം വാക്കില്‍ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nbtyoungwriters@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം. അപേക്ഷാ ഫോറം https://www.nbtindia.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

കുറിപ്പിനുള്ള വിഷയങ്ങള്‍ ഇവയാണ്: സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകര്‍, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിസ്തുതകള്‍, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തില്‍ വിവിധ ദേശങ്ങളുടെ പങ്ക്. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്ബത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച്‌ പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പ്.

2021 ജൂണ്‍ ഒന്നു മുതല്‍ 2021 ജുലൈ 31 വരെയാണ് മല്‍സര കാലയളവ്. അപേക്ഷയും കുറിപ്പും ലഭിക്കേണ്ട അവസാന തീയതി: 2021 ജുലൈ 31 രാത്രി 11. 59. മലയാളം അടക്കം 22 ഇന്ത്യന്‍ ഭാഷകളില്‍ കുറിപ്പുകള്‍ അയക്കാം.

നാഷനല്‍ ബുക് ട്രസ്റ്റ് (എന്‍ ബി ടി) വെബ്‌സൈറ്റ് വഴി (https://www.nbtindia.gov.in/) ദേശീയ തലത്തില്‍ നടത്തുന്ന മല്‍സരത്തിലൂടെയാവും യുവ എഴുത്തുകാരെ തിരഞ്ഞെടുക്കുക. എന്‍ ബി ടി ഏര്‍പ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തു. ഇ-മെയിലില്‍ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാ ഫോമും വിദഗ്ധ സമിതി പരിശോധിച്ച്‌ അര്‍ഹരായവരെ തെരഞ്ഞെടുക്കും.

2021 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെട്ടവര്‍, തങ്ങളുടെ മെന്റര്‍മാരുടെ മാര്‍ഗനിര്‍ദേശ പ്രകാരം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള എഴുത്ത് 2021 ഡിസംബര്‍ 15നു മുമ്ബ് സമര്‍പ്പിക്കണം. 2022 ജനുവരി 12-ന് ദേശീയ യുവജന ദിനത്തില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുമാസത്തേയ്ക്ക് പ്രതിമാസം 50,000 രൂപയുടെ സ്‌റ്റൈപ്പന്റ് (ആകെ മൂന്നു ലക്ഷം രൂപ) അനുവദിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version