Connect with us

രാജ്യാന്തരം

പ്രധാനമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു; ശ്രീലങ്കയിൽ സ്ഥിഗതികൾ വഷളാകുന്നു

ശ്രീലങ്കയിൽ പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ പ്രസിഡന്‍റ് ഗോട്ടബയ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചതായി ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെ വ്യക്തമാക്കി. പ്രതിസന്ധിയെ നേരിടാൻ വേണ്ടി പുതിയ സർവ കക്ഷി സർക്കാർ ഉണ്ടാക്കാനാണ് തീരുമാനം.

മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെ പ്രസിഡൻ്റ് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകും.പാതാളത്തിലായ സാമ്പത്തിക മേഖല, കുതിക്കുന്ന വിലക്കയറ്റം, സർവയിടങ്ങളിലും കലാപസമാന പ്രതിഷേധങ്ങളും അക്രമങ്ങളും. അവസാന പ്രതിരോധമായ അടിയന്തരാവസ്ഥയും ഫലം കണ്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജി.

ആദ്യം വെടിപൊട്ടിച്ചത് പ്രധാനമന്ത്രിയുടെ മകനും, യുവജന, കായിക വകുപ്പ് മന്ത്രിയുമായി നമൽ രജപക്സെ. ട്വിറ്ററിലൂടെയാണ് നമലിന്‍റെ രാജി പ്രഖ്യാപനം. രാജ്യത്തെ സ്ഥിതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർദ്ധനയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയും പ്രസിഡന്‍റും രാജിവച്ചെന്ന അഭ്യൂഹം പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചതിന് മണിക്കൂറുകൾക്ക് അകമാണ് മന്ത്രിമാരുടെ രാജി.

മന്ത്രിമാർ രാജിവച്ചെങ്കിലും പ്രധാനമന്ത്രി രാജിവയ്ക്കാത്തതിനാൽ സാങ്കേതികമായ ക്യാബിനറ്റ് പിരിച്ചുവിടപ്പെടില്ല. പതിനേഴ് പാർട്ടികൾ അടങ്ങുന്ന ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് ലങ്കൻ സർക്കാർ അസാധാരണ തീരുമാനം എടുത്തത്.

ഭരിക്കുന്ന പാർട്ടിക്ക് മാത്രമായി തരണം ചെയ്യാൻ കഴിയാത്ത ഈ പ്രതിസന്ധിയിൽ നിന്ന് സ‌‌‌‌‌ർവ്വകക്ഷി സർക്കാരിന് നാടിനെ കരകയറ്റാൻ ആകുമോയെന്നതാണ് ചോദ്യം. കർഫ്യൂ ലംഘിച്ചും സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടരുകയാണ്. രാജിവച്ച മന്ത്രിമാരുടെ വീടുകൾക്ക് ചുറ്റും ചെറു സംഘങ്ങൾ വളഞ്ഞതായാണ് റിപ്പോർട്ടുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം16 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം16 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം19 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം22 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം23 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version