Connect with us

ദേശീയം

ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റും; ബുഡാപെസ്റ്റിലേക്ക് പ്രത്യേക സര്‍വീസ്

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റും. യുക്രൈനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് ഒഴിപ്പിക്കല്‍ രക്ഷാദൗത്യവുമായി പറക്കുക. ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്റ്റിലെത്തുന്ന വിമാനം ജോര്‍ജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനായി കൂടുതല്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി അറിയിച്ചു. അതിനിടെ യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കി. യുക്രൈന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ കയറാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുക്രൈന്‍ റെയില്‍വേ നിരവധി സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.

രാജ്യത്തെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പോളണ്ട് അറിയിച്ചു. വിസ വേണമെന്ന് ആവശ്യപ്പെടില്ല. ഒരു വിവേചനവും ഉണ്ടാകില്ല. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന എല്ലാവര്‍ക്കും സാധ്യമായ സഹായം ചെയ്തു നല്‍കുമെന്നും പോളണ്ട് അംബാസഡര്‍ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യം ഏകോപിപ്പിക്കാനായി നാലു കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വി കെ സിങ് എന്നിവരെയാണ് യുെ്രെകന്‍ അതിര്‍ത്തികളിലേക്ക് അയക്കുക.

ഒാപ്പറേഷന്‍ ഗംഗ എന്ന പേരിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് വഴി ഒഴിപ്പിക്കല്‍ ദൗത്യം തുടരുകയാണ്. ഇതുവരെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രൈനില്‍ നിന്നും രാജ്യത്തെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1156 ആയി.അതേസമയം കീവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ നീക്കി. രാത്രി എട്ടു മുതല്‍ കടകള്‍ തുറക്കും. യുക്രൈന്‍ നഗരത്തില്‍ റഷ്യന്‍ സേന നടത്തുന്ന ആക്രമണത്തിന്റെ രൂക്ഷത കുറച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version