കേരളം
ബ്രിട്ടനില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് മാനദണ്ഡം ഏര്‍പ്പെടുത്തി
ജനിതക മാറ്റംവന്ന വൈറസ് വഴിയുള്ള രോഗബാധ തടയുന്നതിന് ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്റയിനും ചികിത്സാ വ്യവസ്ഥകളും കര്‍ശനമാക്കി. ഇവരുടെ ക്വാറന്റയിന്‍ കാലയളവ് 14 ദിവസമായിരിക്കും. തുടര്‍ന്ന് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി പോസിറ്റീവ് ആയാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് ചികിത്സയ്ക്കായി മാറ്റും.
ഇവര്‍ക്ക് ഗൃഹചികിത്സ അനുവദിക്കില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറിയിച്ചു. പോസിറ്റീവ് രോഗികളുടെ സ്വാബ് വിശദ പരിശോധനയ്ക്കായി പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കും.