Connect with us

ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് പ്രത്യേക ഫോർമുല

Published

on

exam hall
പ്രതീകാത്മക ചിത്രം

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പ്രത്യേക ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കുന്ന തരത്തിലുള്ള ഫോര്‍മുലയ്ക്ക് വിദഗ്ധ സമിതി ഇന്ന് അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാളെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. ഉന്നതപഠനത്തിന് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തെ ആശ്രയിക്കാനാണ് സാധ്യത. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കി മാറ്റിയേക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

12-ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്നു തീരുമാനിക്കാന്‍ സിബിഎസ്ഇ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. 30:30:40 എന്ന അനുപാത പ്രകാരം ഫലം നിശ്ചയിക്കാനുള്ള ശുപാര്‍ശ ഈ സമിതി നല്‍കിയെന്നാണ് വിവരം. 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയിറ്റേജ് നല്‍കാനും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% വെയിറ്റേജ് നല്‍കാനുമാണ് ശുപാര്‍ശ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം7 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം8 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം9 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം10 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം11 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം12 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം13 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version